ThiruvananthapuramNattuvarthaKeralaNews

കൊവിഡ് നിയന്ത്രണം ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ഡി.ജെ പാര്‍ട്ടി : പങ്കെടുത്തത് 500 ഓളം പേർ

പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജില്‍ ഡി.ജെ പാര്‍ട്ടി. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിച്ചു. 500 ലധികം പേര്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി കോളേജ് ഓഡിറ്റോറിയത്തിലാണ് നടന്നത്.

Also Read : മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗത്തെ കുറിച്ച് ക്ലാസ് എടുക്കാൻ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ: പോലീസിനോട് 10 ചോദ്യങ്ങൾ

നൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ്-19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ഏര്‍പ്പെടുത്തിയ ഡി.ജെയാണിതെന്നാണ് അധികൃതർ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ശക്തമായി നിരീക്ഷിക്കുമെന്നും കര്‍ശന പരിശോധനയ്ക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button