PalakkadKeralaNattuvarthaLatest NewsNews

മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗത്തെ കുറിച്ച് ക്ലാസ് എടുക്കാൻ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ: പോലീസിനോട് 10 ചോദ്യങ്ങൾ

പാലക്കാട്: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വൻ വിവാദമായി മാറിയിരിന്നു. ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ് സംവിധായകൻ നടത്തുന്നത്. കേസിൽ പോലീസിനോട് പത്ത് ചോദ്യങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.

ആലപ്പുഴ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗത്തെ കുറിച്ച് ക്ലാസ് എടുത്തതായും അതിൽ എന്താണ് കരാർ ബലാത്സംഗം എന്നു കാണിക്കാൻ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതായും സംവിധായകൻ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം പോലീസ് നടത്തിയ തുടർ നടപടികളെക്കുറിച്ച് ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ദിലീപ് കേസിൽ കേരളാ പൊലീസിനോട് 10 ചോദ്യങ്ങൾ
എത്ര ഭീതിദമായ കാര്യമാണ് ബാലചന്ദ്രകുമാർ പറയുന്നത് എന്നു നോക്കൂ. ഇക്കഴിഞ്ഞ ജനുവരി 15ന് ഞാൻ കൂടി പങ്കെടുത്ത ഒരു ചർച്ചയിൽ അദ്ദേഹം പറയുന്നത് അന്നുരാവിലെ അദ്ദേഹത്തിനു ലഭിച്ച ഒരു ഫോൺ കോളിനെ കുറിച്ചാണ്.
ആലപ്പുഴ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗത്തെ കുറിച്ച് ക്ലാസ് എടുത്തത്രേ. അതിൽ എന്താണ് കരാർ ബലാത്സംഗം എന്നു കാണിക്കാൻ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്രേ.

കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ: കെ മുരളീധരന്‍

[1] സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിലോ സ്വകാര്യ മെഡിക്കൽ കോളേജുകളിലോ ബലാത്സംഗത്തെ കുറിച്ച് വിശദീകരിക്കാൻ വിഡിയോ പ്രദർശനം നടത്താറുണ്ടോ?
[2] ഹോസ്റ്റലിൽ വിഡിയോ പ്രദർശിപ്പിച്ചതിനു കാരണം എന്താണ്?
[3] നടി ആക്രമിക്കപ്പെട്ട വിഡിയോ അവർക്ക് എങ്ങനെ കിട്ടി?
[4] ആരൊക്കെയാണ് വിഡിയോ പ്രദർശിപ്പിച്ചത്? ആരൊക്കെ അത് കണ്ടു?
[5] എന്നാണ് വിഡിയോ പ്രദർശിപ്പിച്ചത്?
[6] വിഡിയോ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത് ആരാണ്?
[7] ആരാണ് ബാലചന്ദ്രകുമാറിനോട് ഇത് പറഞ്ഞ വ്യക്തി?
[8] അദ്ദേഹത്തിന് ഇതുമായി ബന്ധമെന്താണ്?
[9] അദ്ദേഹം എന്തുകൊണ്ട് ഇത് പൊലീസിനെ അറിയിക്കാതെ ബാലചന്ദ്രകുമാറിനെ അറിയിച്ചു?
[10] പൊലീസിന് തന്റെ നമ്പർ കൊടുത്തോളൂ എന്നാവശ്യപ്പെട്ട അദ്ദേഹം എന്തുകൊണ്ട് നേരിട്ട് ഈ വിവരം പൊലീസിനെ ധരിപ്പിക്കാൻ തയ്യാറായില്ല?

കെ ഫോണ്‍ ഇങ്ങെത്തി, പറഞ്ഞത് പ്രാവര്‍ത്തികമാക്കിയാണ് അനുഭവം: മുഖ്യമന്ത്രി പിണറായി വിജയൻ

ഇതൊക്കെയും പൊലീസ് അന്വേഷിക്കേണ്ടതല്ലേ? സർക്കാർ സംവിധാനത്തിൽ സംഭവിച്ച കാര്യമെന്ന് ദിലീപ് കേസിലെ സുപ്രധാന സാക്ഷി പരസ്യമായി പറഞ്ഞ കാര്യമാണ്. ബാലചന്ദ്രകുമാറിന് ലഭിച്ച കോളുകൾ പരിശോധിച്ചാൽ അദ്ദേഹത്തെ വിളിച്ച ആളിന്റെ നമ്പർ കിട്ടും. ആളിനെ ചോദ്യം ചെയ്യണം. അത് പൊലീസ് ചെയ്യുന്നുണ്ടോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button