Latest NewsIndia

ഒരു വർഷത്തിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങിയ യുവതി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു : മരണം ബിഎംസിയുടെ ഡമ്പർ ട്രക്ക് ഇടിച്ച്

മുംബൈ: ഒരു വർഷത്തിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങിയ യുവതി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 47 വയസ്സുള്ള ഉന്നതി ഷിർസത് ആണ്‌ പൊവേയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ബൃഹത് മുംബൈ കോർപ്പറേഷന്റെ ഡമ്പർ ട്രക്ക് ഇടിച്ചായിരുന്നു അപകടം.

സംഭവത്തിൽ പൊവേ പോലീസ്, ഡമ്പർ ട്രക്കിന്റെ ഡ്രൈവർ അല്ലാവുദ്ധീൻ സലാവുദ്ധീൻ ഷെയ്ഖിനെ (22) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മോട്ടോർ വെഹിക്കിൾ ആക്ടിലെയും വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്.

ഉന്നതിയുടെ 23 വയസ്സുള്ള മകൻ അക്ഷയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം ഉണ്ടായ ഉടനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഉന്നതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് പൊവേ സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ബുധൻ സാവന്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button