Latest NewsNewsIndia

ജമ്മു കശ്മീരില്‍ ഭീകരാക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. വാഹനങ്ങളിലായി എത്തിയ ഭീകര സംഘം സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അനന്തനാഗിലായിരുന്നു സംഭവം. സിആര്‍പിഎഫ് ബങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളില്‍ എത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാല് ബുള്ളറ്റുകള്‍ ബങ്കറുകളില്‍ പതിച്ചു. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്.

Read Also : കോവളത്തെ കൊല്ലപ്പെട്ട 14 കാരിയുടെ അമ്മയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ഞങ്ങൾ ഏറ്റെടുക്കും: സതീശന്‍

ആക്രമണത്തില്‍ ആരും മരിക്കുകയോ, ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button