Latest NewsNewsInternational

‘ഞാൻ എന്തൊക്കെയാണോ നിരോധിക്കേണ്ടത്,അതിനെല്ലാം ഇന്ന് ഔദ്യോ​ഗിക അനുമതിയുണ്ട്’: സൗദിയിലെ സദാചാര പൊലീസ് ജോലി വിടുന്നു

കഴിഞ്ഞ വർഷങ്ങളിലായി ഈ സംഘത്തിന് രാജ്യത്ത് വലിയ പ്രസക്തിയൊന്നുമില്ല.

റിയാദ്: രാജ്യത്തെ മുതവ എന്ന പേരിലറിയപ്പെടുന്ന സദാചാര പൊലീസ് ജോലി വിടുന്നതായി റിപ്പോർട്ട്. ഇസ്ലാമിക ധാർമ്മിക മൂല്യങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ തെരുവുകളിലും മാളുകളിലും പരിശോധന നടത്തിയിരുന്ന ഈ ഔദ്യോ​ഗിക സംഘത്തിന്റെ പേര് കമ്മീഷൻ ഫോർ ദ പ്രൊമോഷൻ ഓഫ് വെർച്യു ആന്റ് ദി പ്രിവൻഷൻ ഓഫ് വൈസ് എന്നാണ്. മുതവ എന്നറിയപ്പെടുന്ന ഇവർ സൗദിയിലെ സദാചാര പൊലീസ് എന്ന പേരിൽ ആ​ഗോള തലത്തിൽ കുപ്രസിദ്ധിയാർജിച്ചതാണ്.

സ്ത്രീകൾ ഹിജാബ് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക, തെരുവുകളിൽ സം​ഗീത പരിപാടുകൾ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, ഇസ്ലാമിക മൂല്യങ്ങൾക്കെതിരായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കണ്ടെത്തുക തുടങ്ങിയവയായിരുന്നു ‌ഈ സദാചാര പൊലീസിന്റെ ജോലികൾ. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി ഈ സംഘത്തിന് രാജ്യത്ത് വലിയ പ്രസക്തിയൊന്നുമില്ല. യാഥാസ്ഥിതിക നിയന്ത്രണങ്ങളെ സൗദി ഭരണ കൂടം വലിയ തോതിൽ ഇന്ന് പിന്തുണയ്ക്കുന്നില്ല. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങളാണ് രാജ്യത്ത് വരുന്നത്.

Read Also: പ്രണയം തലക്ക് പിടിച്ച് കാമുകിയുടെ അമ്മയ്‌ക്ക് വൃക്ക ദാനം ചെയ്ത യുവാവിന് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ

അടുത്തിടെ റിയാദിൽ കനേഡിയൻ പോപ് താരം ജസ്റ്റിൻ ബീബറുൾപ്പെടെ പങ്കെടുത്ത സം​ഗീത ഫെസ്റ്റിവൽ, ബോളിവുഡ് താരങ്ങളുൾപ്പെടെ പങ്കെടുത്ത റെഡ് സീ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ഇതിനു​ദാഹരണമാണ്. ഭരണകൂടത്തിന്റെ നയം മാറ്റത്തോടെ വെട്ടിലായത് സൗദിയിലെ ഈ സദാചാര സംഘമാണ്. തങ്ങളെന്തൊക്കെ നിരോധിക്കുന്നോ അതിനൊക്കെ ഇന്ന് സൗദി ഭരണകൂടത്തിന്റെ അനുമതിയുണ്ടെന്നും അതിനാൽ ഈ ജോലി ചെയ്യുന്നതിൽ ഇപ്പോൾ കാര്യമില്ലെന്നുമാണ് മുതവ അം​ഗങ്ങൾ പറയുന്നത്.

‘ഞാൻ എന്തൊക്കെയാണോ നിരോധിക്കേണ്ടത്, അതിനെല്ലാം ഇന്ന് ഔദ്യോ​ഗിക അനുമതിയുണ്ട്. മുതവയ്ക്ക് അതിന്റെ എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് വ്യക്തമായ ഒരു റോളില്ല, അനുചിതമെന്ന് തോന്നുന്ന പെരുമാറ്റങ്ങൾ മാറ്റാനോ അതിലിടപെടാനോ ഞങ്ങൾക്കിപ്പോൾ അവകാശമില്ല. പ്രായോ​ഗിക തലത്തിൽ ഇന്ന് മുതവ എന്ന ഔദ്യോ​ഗിത സംഘം സൗദി സമൂഹത്തിലില്ല. തങ്ങളുടെ ജോലികള്‍ ഡെസ്കിലേക്ക് ചുരുങ്ങിയെന്നും ഇന്ന് വേതനത്തിന് വേണ്ടി മാത്രമാണ് ഈ ജോലി പലരും ചെയ്യുന്നത്. ധാര്‍മ്മിക മൂല്യങ്ങളെ പറ്റിയും മറ്റും സെമിനാറുകളും ബോധവൽക്കരണ ക്യാമ്പയിനുകളും നടത്തുകയാണ് ഇവരിപ്പോള്‍’- ഫെെസൽ എന്ന മുതവയിലെ മുൻ ഓഫീസർ വാർത്താ ഏജൻസിയായ എഫ്പിയോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button