KeralaNattuvarthaLatest NewsNews

വെട്ടിയാറിന്റെ രണ്ട് ഫോണും സ്വിച്ച്‌ ഓഫ്, യുവതിയുടെ രഹസ്യമൊഴിയെടുത്തു: ബലാത്സംഗക്കേസിൽ അന്വേഷണം ശക്തം

തിരുവനന്തപുരം: യൂട്യൂബർ ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള ബലാത്സംഗക്കേസിൽ യുവതിയുടെ രഹസ്യമൊഴിയെടുത്തു. ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയതിനെ തുടർന്നാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്.

Also Read:കൊവിഡ് വ്യാപനതിനു കാരണം സി.പി.എം സമ്മേളനങ്ങള്‍,ആദ്യം മന്ത്രിമാര്‍ ജാഗ്രത കാണിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ്

യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസ് എടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ രണ്ട് ഫോണും സ്വിച്ച്‌ ഓഫ് ആണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആലുവയിലെ ഫ്ലാറ്റിലെത്തിച്ച്‌ ബലാത്സംഗം ചെയ്തു എന്നും ഇത് മറച്ചു വയ്ക്കാന്‍ വിവാഹവാഗ്ദാനം നല്‍കി ഡിസംബറില്‍ വീണ്ടും ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button