Latest NewsIndiaBollywoodNewsEntertainment

എന്റെ രോമങ്ങളെക്കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല: നടിയുടെ വാക്കുകൾ വൈറൽ

അതില്‍ ഏറ്റവും മോശം എന്ന് പറയുന്നത് നമ്മള്‍ ഒരാളോട് ഹെലോ പറയുന്നത് പോലെ തിരിച്ചും ഒരു സോറി ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ്

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്. മുഖം മിനുക്കിയും രോമങ്ങളില്ലാത്ത ക്ലീന്‍ ഷേവ് ചെയ്ത ശരീരവുമാണ് സ്ത്രീ സൗന്ദര്യമെന്ന സങ്കല്പത്തെ പല താരങ്ങളും പൊളിച്ചെഴുതി. ഇപ്പോഴിതാ ക്ഷമയെക്കുറിച്ചു ബോളിവുഡ് താരം തിലോത്തമ ഷോം പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറൽ. ഇന്‍സ്റ്റാഗ്രാമിലില്‍ തന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.

read also: കർഷർക്ക് വേണ്ടി ഡൽഹിയിൽ കലാപമുണ്ടാക്കിയവർ കേൾക്കണം, കേരളത്തിലെ കർഷകരുടെ അവസ്ഥ : അഡ്വ: എസ്‌ സുരേഷ്

‘ഞാന്‍ ഒരുപാട് ക്ഷമ പറയാറുണ്ട്. അതില്‍ ഏറ്റവും മോശം എന്ന് പറയുന്നത് നമ്മള്‍ ഒരാളോട് ഹെലോ പറയുന്നത് പോലെ തിരിച്ചും ഒരു സോറി ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ്. ഞാന്‍ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. കാരണം എനിക്കത് അല്‍പ്പം കൂടി നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു. നിശബ്ദതയില്‍ നമ്മുടെ വായില്‍ നിന്ന് അറിയാതെ പോകുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ യുക്തിക്ക് നിരക്കാത്തതാണ്.

ഈ ടി ഷര്‍ട്ട് ഒരു ഓര്‍മപ്പെടുത്തലാണ് ഈ വാചകം (ക്ഷമ) കുറച്ച്‌ ഉപയോഗിക്കാനും കൂടുതല്‍ അര്‍ത്ഥമാക്കാനും. (ഓ എന്റെ രോമങ്ങളെക്കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല. ഇതൊരു പ്രസ്താവനയല്ല. ഞാന്‍ ചിലപ്പോള്‍ വാക്‌സ് ചെയ്യും. ചിലപ്പോള്‍ ചെയ്യില്ല, എനിക്കിഷ്ടമുള്ളതു പോലെ ഞാന്‍ ധരിക്കുന്നു. ശുഭദിനം.’ തിലോത്തമ കുറിച്ചു.

shortlink

Post Your Comments


Back to top button