Latest NewsIndia

ജോലിക്കിടയിൽ വയലിൽ നിന്ന് കയറിവന്ന അമ്മയുടെ മകന്റെ പേര് കേട്ട് ഞെട്ടി എഴുത്തുകാരൻ

ഇന്നും വയലിൽ പണിയെടുക്കുന്ന അമ്മ സാവിത്രി ദേവിയും , സഹോദരന്റെ പേര് ഒരിടത്തും, അനാവശ്യമായി വലിച്ചിഴയ്‌ക്കാത്ത സഹോദരങ്ങളും പല മുഖ്യമന്ത്രിമാർക്കും , അവരുടെ കുടുംബങ്ങൾക്കും മാതൃകയാണ്.

ലക്നൗ : രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെന്ന് മാധ്യമങ്ങൾ കരുതുന്ന രാജ്യത്തെ ശക്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ചൂടിൽ അമരുമ്പോൾ യോഗി ആദിത്യനാഥിന്റെ നാട്ടിലേയ്‌ക്ക് യാത്ര ചെയ്ത എഴുത്തുകാരൻ ശന്തനു ഗുപ്ത എഴുതിയ കുറിപ്പുകളാണ് ഇപ്പോൾ രാജ്യത്തു തന്നെ ശ്രദ്ധ നേടുന്നത് . തികച്ചും സാധാരണക്കാരിയായി ഇന്നും വയലിൽ പണിയെടുക്കുന്ന അമ്മ സാവിത്രി ദേവിയും , സഹോദരന്റെ പേര് ഒരിടത്തും, അനാവശ്യമായി വലിച്ചിഴയ്‌ക്കാത്ത സഹോദരങ്ങളും പല മുഖ്യമന്ത്രിമാർക്കും , അവരുടെ കുടുംബങ്ങൾക്കും മാതൃകയാണ്.

സാവിത്രി ദേവി കുറച്ച് മാത്രം സംസാരിക്കുന്ന ഒരു സാധു ഗ്രാമീണ സ്ത്രീ. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ഗ്രാമമായ പഞ്ചൂരിലാണ് താമസം . 85-ാം വയസ്സിലും , ദിവസവും 4 മണിക്ക് ഉണരും, തുടർന്ന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വയലിലേയ്‌ക്ക് . ജീവിതകാലം മുഴുവൻ വീട്ടമ്മയായി ചെലവഴിച്ച സാവിത്രി ദേവി- ആനന്ദ് സിംഗ് ബിഷ്ത് ദമ്പതികൾക്ക് 3 പെൺമക്കളും 4 ആൺമക്കളും ഉൾപ്പെടെ ഏഴ് മക്കളാണ് ഉള്ളത് . 2021-ൽ ഭർത്താവ് ആനന്ദ് സിംഗ് ബിഷ്ത് അന്തരിച്ചു.

ദമ്പതികൾ എന്ന നിലയിൽ അവർക്ക് ചെയ്യാൻ ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു, ഒരുപാട് സ്വപ്നങ്ങൾ നിറവേറ്റാനുണ്ടായിരുന്നു . എന്നാൽ പിന്നീട് എല്ലാം സ്വയം ചെയ്ത് തീർക്കേണ്ടി വന്നു സാവിത്രി ദേവിയ്‌ക്ക്. ശന്തനു ഗുപ്തയോട് സംസാരിക്കുന്നതിനിടെയാണ് സാവിത്രി ദേവി തന്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ബിഷ്ത് കുടുംബത്തിലെ അംഗങ്ങൾ ഒരിടത്തും , യോഗി ആദിത്യനാഥുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് സ്വാർത്ഥ ലാഭം നേടാൻ ശ്രമിച്ചിട്ടില്ല . സാവിത്രിദേവി നിലവിൽ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിക്കുന്നത് .

പുഷ്പ, കൗശല്യ, ശശി, എന്നീ മൂന്ന് പെൺമക്കളും മനേന്ദ്ര, അജയ് (യോഗി), ശൈലേന്ദ്ര, മഹേന്ദ്ര എന്നീ നാലു ആൺ മക്കളുമാണ് സാവിത്രിദേവിയ്‌ക്കുള്ളത്. യോഗി ആദിത്യനാഥ് ചെറുപ്പത്തിൽ ഗോരഖ്പൂരിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ, അദ്ദേഹത്തിന്റെ അമ്മ ആദ്യം കരുതിയത് അദ്ദേഹത്തിന് ഏതോ സർക്കാർ ഓഫീസിൽ ജോലി കിട്ടിയെന്നാണ്. എന്നാൽ അദ്ദേഹം ഗോരഖ്പൂരിൽ പൂജാരിയായാണ് പോകാൻ തീരുമാനിച്ചതെന്ന് അറിഞ്ഞതോടെ അവർ പൊട്ടിക്കരഞ്ഞു.

ജീവിതത്തിൽ കരുത്താകുമെന്ന് കരുതിയ തന്റെ ആൺകുട്ടികളിൽ ഒരാൾ പെട്ടെന്ന് തന്നിൽ നിന്ന് അകന്നുപോകുന്നത് അവർക്ക് സങ്കൽപ്പിക്കാൻ പോലും ആകുന്നതായിരുന്നില്ല.വാർത്ത അറിഞ്ഞ് ഞെട്ടിയ സാവിത്രി ദേവി, ഉടൻ ഗോരഖ്പൂരിലേക്ക് പോകണമെന്ന് ഭർത്താവ് ആനന്ദ് സിംഗിനോട് ആവശ്യപ്പെട്ടു. അവിടെയെത്തിയ സാവിത്രി ദേവിയും ആനന്ദ് സിംഗ് ബിഷ്ടും അവരുടെ മകൻ അജയിയെ കണ്ടത് സന്യാസ വേഷത്തിലാണ് . യുവാവായ അജയ് മഹന്ത് വൈദ്യനാഥിന്റെ യോഗ്യനായ പിൻഗാമിയായി ഇതിനകം തന്നെ അവരോധിക്കപ്പെട്ടിരുന്നു.

തങ്ങളുടെ മകൻ ഭൗതിക മോഹങ്ങൾ ഉപേക്ഷിക്കുന്നത് കണ്ട് വിഷമിച്ച ഇരുവരെയും മഹന്ത് വൈദ്യനാഥ് തന്നെ സമാധാനിപ്പിച്ചു. രണ്ട് മാസത്തിന് ശേഷം, യോഗി ആദിത്യനാഥ് സന്യാസിയായി തന്റെ അമ്മയിൽ നിന്ന് തന്നെ ഭിക്ഷ വാങ്ങാൻ വീട്ടിലേക്ക് എത്തുകയും ചെയ്തു. മുൻപ് ഇടതു സംഘടനയിൽ പ്രവർത്തിച്ചിരുന്ന യോഗി എങ്ങനെ സന്യാസത്തിലേക്ക് എത്തിയെന്നാണ് കുടുംബം പോലും ആശ്ചര്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button