Latest NewsIndiaInternational

ശ്രീലങ്കയ്ക്ക് 2.4 ബില്യൺ ഡോളർ ധനസഹായം നൽകും : കടക്കെണിയിൽ നിന്നും ശ്രീലങ്ക രക്ഷപ്പെടണമെന്ന് ഇന്ത്യ

ന്യൂഡൽഹി: കടക്കെണിയിലകപ്പെട്ട് കിടക്കുന്ന ശ്രീലങ്കയ്ക്ക് ധനസഹായം നൽകുമെന്ന് അറിയിച്ച് ഇന്ത്യ. ശ്രീലങ്കയ്ക്ക് 2.4 ബില്യൺ ഡോളർ ധനസഹായം നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ശ്രീലങ്കൻ ധനകാര്യമന്ത്രി ബാസിൽ രാജപക്സയുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു.

രാജ്യത്ത് വ്യാപാരം നടത്താൻ യു.എസ് ഡോളർ കൈവശമില്ലാത്തതിനാൽ, ശ്രീലങ്ക കൂടുതൽ കടക്കെണിയിൽ അകപ്പെടുകയാണ് ചെയ്യുന്നത്. ശ്രീലങ്കയെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരാൻ ഇന്ത്യ കൂടെയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. കടുത്ത സാമ്പത്തികമാന്ദ്യം മൂലം പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നാൽ, ഇത് പരിഹരിക്കാൻ വേണ്ടി പ്രത്യേകം നടപടികൾ സ്വീകരിക്കുമെന്ന് ജയശങ്കർ അറിയിച്ചു. ശ്രീലങ്കയ്ക്ക് മേൽ ചൈന നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യ പ്രത്യേകം നിരീക്ഷിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇരുകൂട്ടരുടെയും ബന്ധം ശക്തമാക്കാൻ വേണ്ടി ശ്രീലങ്കൻ ധനകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button