Latest NewsNewsIndia

കോളേജിൽ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയുടെ ഭാഗം, പിന്നിൽ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകർ: വ്യക്തമാക്കി മന്ത്രി

ഉഡുപ്പി: കോളേജില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച നടപടിക്കെതിരെ ചില വിദ്യാര്‍ത്ഥിനികൾ പ്രതിഷേധിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിസി നാഗേഷ്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതെ സ്‌കൂളുകളോ കോളേജുകളോ ഹിജാബ് ധരിച്ചെത്തുന്നത് അച്ചടക്കമില്ലായ്മയുടെ ഭാഗമാണെന്ന് മന്ത്രി വ്യക്തമാക്കി.

‘ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയുടെ ഭാഗമാണ്, സ്‌കൂളുകളോ കോളേജുകളോ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള ഇടമല്ല. ചില വിദ്യാര്‍ത്ഥിനികള്‍ മാത്രമാണ് ഹിജാബ് ധരിക്കണമെന്ന് വാശിപിടിക്കുന്നത്. അവര്‍ പോപുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. അവര്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്’. മന്ത്രി ബിസി നാഗേഷ് പറഞ്ഞു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ പ്രതിഷേധസ്വരം ഉയര്‍ത്തുന്നതെന്നും ഇത്രയും കാലം ഇല്ലാതിരുന്ന വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചിന്തകള്‍ ഇവര്‍ക്ക് പെട്ടന്ന് എവിടെ നിന്നുമാണ് ഉണ്ടായത് എന്നും മന്ത്രി ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button