CricketLatest NewsNewsSports

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമില്‍ മാറ്റമുണ്ടായേക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത തോൽവിക്കും പകരം വീട്ടാനുള്ള അവസരമാണ് ഇന്ന് ബോളണ്ട് പാർക്കിൽ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് തോറ്റാൽ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയും ന്ഷ്ടമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ആദ്യ ഏകദിനത്തിൽ മുൻനിര മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയും ബൗളിങ് നിരയും പരാജയപ്പെട്ടു. തുടക്കത്തിൽ വിക്കറ്റ് വേട്ടയ്ക്ക് ചുക്കാൻ പിടിച്ച ശേഷം ഇന്ത്യൻ ബൗളർമാർ പിന്നീട് ശോഭിച്ചില്ല. ആറാം ബോളറായ വെങ്കടേശ് അയ്യരിന് ഒരോവർ പോലും നൽകാത്തതും വിമർശനങ്ങൾക്ക് ഇടയാക്കി. വെറ്ററൻ താരം ശിഖർ ധവാൻ മടങ്ങി വരവിൽ തന്നെ ഫോമിലെത്തിയിട്ടുണ്ടെന്നത് ഇന്ത്യൻ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്.

Read Also:- തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!

അതേസമയം, അർധസെഞ്ചുറി നേടിയ കോഹ്‌ലിയും ശർദൂലും ഒഴികെയുള്ളവർക്ക് ഇതുവരെ താളം കണ്ടെത്തനായില്ല. ഓപ്പണിങ് റോളിൽ ഋതുരാജ് ഗെയ്ക്‌വാദിനെ പരിഗണിച്ച് രാഹുലിനെ മധ്യനിരയിൽ പരിഗണിക്കാനും സാധ്യതയുണ്ട്. എന്നാൽ ശ്രേയസ് അയ്യറിനെ പുറത്തിയേക്കും. മറുവശത്തുള്ള ദക്ഷിണാഫ്രിക്ക മിന്നും ഫോമിലാണ്. ബാറ്റ്സ്മാൻമാരും ബൗളർമാരും ഒരുപോലെ തിളങ്ങുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി മറികടക്കാൻ ഇന്ത്യക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button