Latest NewsKeralaNews

കേരളത്തിൽ ജനങ്ങൾക്ക് ഒരു നിയമവും സിപിഎമ്മുകാർക്ക് മറ്റൊരു നിയമവുമാണ് : വിമർശിച്ച് പി.എം.എ സലാം

കോഴിക്കോട് : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തത്തിൽ കെ റെയിൽ വിശദീകരണ യോഗങ്ങളും പാർട്ടി സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേരളത്തിൽ ജനങ്ങൾക്ക് ഒരു നിയമവും സിപിഎമ്മുകാർക്ക് മറ്റൊരു നിയമവുമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സമ്മേളനങ്ങൾ മാറ്റാതെ പിടിവാശി കാണിക്കുന്നത് എന്തിനാണ്. കാസർകോട് ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവ് പോലും സിപിഎം സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നുണ്ടെന്നും സിപിഎമ്മാണ് സഹകരിക്കാതിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also  :  കെ റെയില്‍ പാളുന്നു,കേരളത്തില്‍ വിചാരിച്ച സ്പീഡ് കിട്ടില്ല : പിണറായി സര്‍ക്കാരിന് തിരിച്ചടിയായി റെയില്‍വേ റിപ്പോര്‍ട്ട്

ഇതെല്ലാം സർക്കാരിന്റെ ധിക്കാരമാണ്. സിപിഎം ലംഘിച്ചാൽ ബാക്കിയുള്ളവരും ലംഘിക്കും. സിപിഎം സമ്മേളനങ്ങൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട സലാം സംസ്ഥാന സർക്കാരിനെ സിപിഎം നേതാക്കൾ നിയന്ത്രിക്കുകയാണെന്നും കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button