Latest NewsNewsBusinessAutomobile

ഇന്ത്യയിൽ പുതിയ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനൊരുങ്ങി റെനോ

ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ റെനോ ഇന്ത്യ പുതിയ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുന്നു. പങ്കാളിയായ നിസാനുമായി ചേർന്ന് എസ്‌യുവിയും ഇവിയും ഉൾപ്പെടെയുള്ള സി സെഗ്‌മെന്റ് ഉൽപ്പന്നങ്ങളുടെ സാധ്യതകള്‍ കമ്പനി നിലവിൽ വിലയിരുത്തുകയാണ് എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഭാവിയിൽ ഇന്ത്യയിൽ വളരണമെങ്കിൽ, അത് രണ്ട് ദിശകളിലേക്ക് പോകേണ്ടതുണ്ട് – വൈദ്യുതീകരണവും ഉയർന്ന സെഗ്‌മെന്റിൽ കാറുകൾ വിൽക്കാനുള്ള ശേഷിയും..’ എസ്‌വിപി റെനോ ബ്രാൻഡ് സെയിൽസ് ആൻഡ് ഓപ്പറേഷൻസ് ഫാബ്രിസ് കാംബോലിവ് ഇടി ഓട്ടോയോട് പറഞ്ഞു. റെനോ ക്വിഡ് ഇലക്ട്രിക് വാഹനം ഇന്ത്യൻ വിപണിയിൽ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പുതിയ തലമുറ റെനോ ഡസ്റ്ററും രാജ്യത്ത് അവതരിപ്പിക്കും. എന്നിരുന്നാലും, ലോഞ്ച് ടൈംലൈൻ ഇതുവരെ അന്തിമമാക്കിയിട്ടില്ല.

റെനോ നിലവിൽ ഇന്ത്യയിൽ ഒന്നാം തലമുറ ഡസ്റ്റർ വിപണിയിൽ സജീവമാണ്. അതേസമയം, അന്താരാഷ്ട്ര വിപണികളിൽ 2018 മുതൽ രണ്ടാം തലമുറ മോഡലുമുണ്ട്. വാസ്തവത്തിൽ, കമ്പനി മൂന്നാം തലമുറ ഡസ്റ്റർ എസ്‌യുവിയിൽ പ്രവർത്തിക്കാൻ തുടങ്ങി. 2023-24 ഓടെ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോഡൽ നമ്മുടെ വിപണിയിലും എത്തും.

മുൻകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അടുത്ത തലമുറ ഡസ്റ്റർ വളരെ മികച്ച വിലയില്‍ എത്തുമെന്നും ഫീച്ചറുകളും നൽകുമെന്നും ഓഫ്-റോഡിൽ പോകാൻ കഴിയുന്ന ഒരു ലളിതമായ കാർ തിരയുന്ന ഉപഭോക്താക്കളെ അഭിസംബോധന ചെയ്യുമെന്നുമാണ്. മൂന്നാം തലമുറ റെനോ ഡസ്റ്റർ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് റെനോ-നിസ്സാൻ-മിത്സുബിഷി അലയൻസിന്റെ CMF-B പ്ലാറ്റ്‌ഫോമിലാണ്, അത് സാൻഡീറോയ്ക്ക് അടിവരയിടുന്നു.

Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ‘പച്ചക്കറികൾ’

പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പും തിരഞ്ഞെടുത്ത വിപണികളിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് ഇന്ത്യ-സ്പെക്ക് മോഡൽ വാഗ്ദാനം ചെയ്യുന്നത്. ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലും നമ്മുടെ വിപണിയിൽ അവതരിപ്പിക്കാം. 2025-ഓടെ പുറത്തിറക്കാൻ സാധ്യതയുള്ള ബിഗ്സ്റ്റർ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button