Latest NewsNewsIndiaBusiness

പ്രീ സെഷനിലും ഇന്ത്യൻ ഓഹരി സൂചികകൾ താഴോട്ട് തന്നെ: എല്ലാ കണ്ണുകളും റിലയൻസിൽ

ഇപ്പോൾ നിക്ഷേപകർ റിലയൻസിന്റെ പാദവാർഷിക ഫലം വരാനുള്ള കാത്തിരിപ്പിലാണ്

ഇന്നത്തെ പ്രീ ഇന്ത്യൻ ഓഹരി വിപണികൾക്ക് വൻ തിരിച്ചടി. സെൻസെക്സ് 370 പോയിന്റ് ഇടിഞ്ഞപ്പോൾ വീണ്ടും താഴേക്ക് പോയ നിഫ്റ്റി വ്യാപാരം തുടങ്ങിയത് 17610 ലാണ്. ഏഷ്യൻ വിപണികളിൽ എല്ലാം ഇടിവ് വ്യക്തമാണ്. അമേരിക്കൻ ഓഹരി വിപണികളിലെ വില്പന സമ്മർദ്ദമാണ് ഇപ്പോഴത്തെ സൂചികകളുടെ ഇടിവിന് കാരണം.

Also read : ‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സാധാരണക്കാരെ ഓര്‍ത്ത്’: വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍

റിലയൻസ് ഇൻഡസ്ട്രീസിന്റെ സെപ്തംബർ – ഡിസംബർ പാദവാർഷിക ഫലം പുറത്തു വരാനുള്ള കാത്തിരിപ്പിലാണ് എല്ലാ നിക്ഷേപകരും. ഇന്നലെ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ ഓഹരി സൂചികകൾ കൂപ്പുകുത്തിയിരുന്നു. തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ടതോടെയാണ് വിപണികൾ ഇടിഞ്ഞത്.

ടെക്‌നോളജി സ്റ്റോക്കുകളുടെ ഇടിവ് തുടരുന്നതും റിലയൻസ് ഇൻഡസ്ട്രീസ് നേരിട്ട മൂല്യ ഇടിവും ആണ് ഇന്നലെ ഓഹരി സൂചികകളെ പിന്നോട്ട് വലിച്ചത്. 59464.62 പോയന്റിലാണ് സെൻസെക്സ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്. 17757 പോയിന്റിൽ ഇന്നലത്തെ വ്യാപാരം നിഫ്റ്റി അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button