KeralaCinemaMollywoodLatest NewsNewsEntertainment

‘വയസ്സായവരെ സംഘടനയിൽ എടുക്കില്ല എന്ന് അവർ പറഞ്ഞു’: ഭാഗ്യലക്ഷ്മി

35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സംഘടനയിൽ അംഗത്വം കൊടുക്കില്ലെന്ന് പറഞ്ഞവരുണ്ടെന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. തനിക്ക് 18 വയസുള്ളപ്പോൾ സ്റ്റുഡിയോയിൽ വെച്ച് ഒരു സംവിധായകൻ വളരെ മോശമായി സംസാരിച്ചുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. അന്ന് നിങ്ങടെ സിമിമ എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പൊന്നുവെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. സ്ത്രീയ്ക്ക് തലയുയർത്തി ഒറ്റക്കെട്ടായി സെക്ഷ്വൽ ഹരാസ്‌മെന്റിനെതിരെ ധൈര്യത്തോടെ നിൽക്കാൻ കഴിയാതെ വരുന്നിടത്തോളം മാറി മാറി എന്തൊക്കെ നിയമം കൊണ്ടുവന്നിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Also Read:‘യു.പിയിൽ ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥി ആകാനോ? ഏയ്…’: ‘മുഖ്യമന്ത്രി’ പരാമർശം പിൻവലിച്ച് പ്രിയങ്ക ഗാന്ധി

നേരത്തെ, മലയാള സിനിമയിൽ പുരുഷാധിപത്യമാണുള്ളതെന്ന് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഇവിടെ സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാർക്ക് മാത്രമാണ് ഇവിടെ തിയേറ്റർ മാർക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നാൽ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ഹേമ കമ്മീഷൻ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു പോകാൻ. ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു. എന്നാൽ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ്, അവർ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങൾക്ക് എന്തെങ്കിലും നിവർത്തി ഉണ്ടാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷൻ രൂപീകരിച്ചത്. അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാൽ ഞാൻ പോയി. മലയാള സിനിമയിലെ സ്ത്രീ നിർമ്മാതാക്കളുടെ എണ്ണം നോക്കിയാൽ അഞ്ചിൽ കുറവാണ്. എക്സിബിറ്റേഴ്സിൽ വനിതകൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല’, ഭാഗ്യലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button