ErnakulamKeralaLatest NewsNews

പി.ടി തോമസിന്റെ സംസ്കാര ചടങ്ങുകൾക്ക് ചിലവായ പണം നഗരസഭയ്ക്ക് തിരികെ നൽകി കോൺഗ്രസ്

ചടങ്ങുകൾക്ക് നഗരസഭ ചിലവാക്കിയത് 1.27 ലക്ഷം രൂപ മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മരണാനന്തര ചടങ്ങുകൾക്ക് ഒരു പൂ പോലും ഇറുക്കരുതെന്ന് ആഗ്രഹിച്ച പി.ടിയോട് നഗരസഭ അനാദരവ് കാണിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കൊച്ചി: പി.ടി തോമസിന്റെ പൊതുദർശനത്തിനായി തൃക്കാക്കര നഗരസഭ ചിലവാക്കിയ പണം കോൺഗ്രസ് തിരികെ നൽകി. 4,03,000 രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പന് കൈമാറി. പി.ടി തോമസിന്റെ പൊതുദർശനത്തിന് നഗരസഭ പണം ചിലവഴിച്ചത് കൗൺസിലിന്റെ അനുമതി ഇല്ലാതെ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അന്തരിച്ച എംഎൽഎ പി.ടി തോമസിന്റെ പൊതുദർശനത്തിനായി പൂക്കൾ വാങ്ങുന്നതിന് ഉൾപ്പെടെ തൃക്കാക്കര നഗരസഭ നാല് ലക്ഷം രൂപയിൽ അധികം പണം ചിലവഴിച്ചെന്ന് പ്രതിപക്ഷം വിജിലൻസിൽ പരാതി നൽകിയിരുന്നു. എറണാകുളം വിജിലൻസ് ഡിവൈഎസ്പിക്ക് അഞ്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് പരാതി നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ ചിലവഴിക്കാൻ അധികാരമുള്ളതിനേക്കാൾ കൂടുതൽ തുകയാണ് പൊതുദർശനത്തിനായി തൃക്കാക്കര നഗരസഭ അനുവദിച്ചതെന്ന് പരാതിയിൽ പറയുന്നു. തന്റെ മരണാനന്തര ചടങ്ങുകൾക്ക് പൂക്കൾ ഉപയോഗിക്കരുതെന്ന് പി.ടി തോമസ് പറഞ്ഞിട്ടും മൃതദേഹം വഹിച്ചുകൊണ്ട് കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയിൽ നഗരസഭ വാഹനം പൂക്കൾകൊണ്ട് അലങ്കരിച്ചത് വിമർശനത്തിന് ഇടയാക്കിയിരുന്നു.

Also read: കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത് ടോറസ് ലോറി: ഡ്രൈവറിനെ പിടികൂടി പോലീസ്

ചടങ്ങുകൾക്ക് നഗരസഭ ചിലവാക്കിയത് 1.27 ലക്ഷം രൂപ മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് നഗരസഭ വലിയ അഴിമതി നടത്തിയെന്നും പ്രതിപക്ഷം പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്ക് ഒരു പൂ പോലും ഇറുക്കരുതെന്ന് ആഗ്രഹിച്ച പി.ടിയോട് നഗരസഭ അനാദരവ് കാണിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്‌സൺ അജിത തങ്കപ്പൻ വ്യക്തമാക്കി. സംസ്കാര ചടങ്ങിന് ചിലവായ പണം കോൺഗ്രസ് പ്രവർത്തക സമിതി മടക്കി നൽകിയെന്നും ഭരണപക്ഷം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button