Latest NewsNewsIndia

പഞ്ചാബിനെ രക്ഷിക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, രാഷ്ട്രീയക്കാർ ഇവിടെ ഒന്നും ചെയ്യുന്നില്ല: കർഷകനേതാവ്

ചണ്ഡിഗഢ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പഞ്ചാബിനെ രക്ഷിക്കാനാണെന്ന് കര്‍ഷക നേതാവും രാഷ്ട്രീയ പാര്‍ട്ടിയായ സംയുക്ത സമാജ് മോര്‍ച്ചയുടെ സ്ഥാപകനുമായ ബല്‍ബിര്‍ സിംഗ് രജ്‌വാള്‍. ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും രജ്‌വാള്‍ പറഞ്ഞു.

‘ഞങ്ങള്‍ പഞ്ചാബിനെ രക്ഷിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനായാണ്. പഞ്ചാബിന്റെ അവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ കാരണം അവര്‍ നാടുവിട്ടുകൊണ്ടിരിക്കുകയാണ്. ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും.’ രജ്‌വാള്‍ പറയുന്നു.

മുസ്ലിങ്ങളെ കാലങ്ങളായി അവഗണിക്കുന്നു: യുപിയില്‍ 2 മുഖ്യമന്ത്രി, 3 ഉപമുഖ്യമന്ത്രിമാര്‍, തെരഞ്ഞെടുപ്പ് ഫോർമുലയുമായി ഒവൈസി

പഞ്ചാബിന് വേണ്ടി രാഷ്ട്രീയക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഴിമതികളാണ് പഞ്ചാബില്‍ നടക്കുന്നതെന്നും രജ്‌വാള്‍ പറയുന്നു. സമൂഹത്തെ സേവിക്കുക എന്ന മൂല്യബോധത്തില്‍ നിന്നും രാഷ്ട്രീയക്കാര്‍ അകലുകയാണെന്നും സാധരാണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് വേണ്ടത് പഞ്ചാബിനെ രക്ഷിക്കാന്‍ കഴിയുന്നവരെ ആണെന്നും ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്നും രജ്‌വാള്‍ പറഞ്ഞു. കര്‍ഷക പാര്‍ട്ടിയുടെ ഈ മുന്നേറ്റം ഉടന്‍ അവസാനിക്കുമെന്നാണ് പലരും കരുതുന്നതെന്നും എന്നാല്‍ അങ്ങനെയക്കെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button