KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

ഇന്ന് 15 രൂപ ഗ്രാമിനും 120 രൂപ പവനും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ടു ദിവസത്തിനിടെ സ്വർണ വിലയിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ശേഷം ആണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്.  ഇന്ന് 15 രൂപ ഗ്രാമിനും 120 രൂപ പവനും കുറഞ്ഞു. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4550 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 36400 രൂപയാണ് ഇന്നത്തെ വില.

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3760 രൂപയുമാണ് വില. പവന് 36360 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്.

Read Also : വിവാഹശേഷമുള്ള ലൈംഗികബന്ധം ഭര്‍ത്താവിന്റെ അവകാശമായി കാണാന്‍ സാധിക്കില്ല: ഹൈക്കോടതി

കഴിഞ്ഞ 2 ദിവസങ്ങളിലെ വർദ്ധന ഗ്രാമിന് 55 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വർധിച്ചത്.  ഗ്രാമിന് 5 ദിവസത്തോളം 4500 രൂപയായിരുന്നു വില. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് ദിവസമായുള്ള വർധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button