ErnakulamKeralaNattuvarthaLatest NewsNews

എല്ലാം ശരിയാക്കാം: സംരംഭം തുടങ്ങാന്‍ മിനിക്ക് പിന്തുണയുമായി വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ദുരാനുഭവം നേരിട്ട കൊച്ചി സ്വദേശി മിനി ജോസിയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്ന് വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ ഒരു ഫ്ലോര്‍ മില്ല് ഇടാൻ തീരുമാനിച്ചതായും എന്നാൽ അതിനായി നടത്തിയ ശ്രമങ്ങൾ ദുരിതങ്ങൾ സമ്മാനിച്ചതായും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം. അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുത്’. എന്ന് മിനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സംരംഭം തുടങ്ങുന്നതിനുള്ള രേഖകൾക്കായി കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്‍റെ രേഖകള്‍ കീറിക്കളഞ്ഞാണ് മിനി പ്രതികരിച്ചത്.

എഎ റഹീമിന് കോവിഡ്: രോഗം സ്ഥിരീകരിച്ചത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ

സംരംഭം തുടങ്ങുന്നതിനായി മുദ്രാ ലോണിന് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചുവെന്നും കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും മിനി പറയുന്നു. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും മിനി വ്യക്തമാക്കി.

എന്നാൽ ഇപ്പോള്‍ വിഷയത്തിൽ വ്യവസായ മന്ത്രി പി രാജീവ് ഇടപെട്ടുവെന്ന് വ്യക്തമാക്കി മിനി ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ‘രാജീവ് സാറുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു. കേരളത്തിൽ ഒരു വ്യവസായിക്ക് പച്ച പിടിക്കാൻ പറ്റില്ല എന്നായിരുന്നു ഇന്ന് വൈകീട്ട് വരെയുള്ള എന്റെ വിശ്വാസം. മന്ത്രിക്ക് എന്നോടുള്ള സമീപനം എന്നെ അത്ഭുതപെടുത്തി. എന്റെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി ആവിശ്യമുള്ള നിർദ്ദേശം തരികയും എന്റെ ലൈസൻസ് രണ്ടു ദിവസത്തിനുള്ളിൽ ശെരിയാക്കി തരാമെന്നു രാജീവ് സാർ ഉറപ്പു തരികയും ചെയ്തു.’ മിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button