KollamLatest NewsKeralaNewsCrime

രണ്ടാം ക്ലാസുകാരിയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ

കൊല്ലം : ഏഴ് വയസുകാരിയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നര മാസത്തിന് ശേഷം പ്രതി പിടിയിൽ. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കൊല്ലം പാരിപ്പള്ളി സ്വദേശി മിഥുനാണ് അറസ്റ്റിലായത്. തിരുവനന്തപുരം പള്ളിക്കൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം നവംബർ 30-നാണ് രണ്ടാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ മിഥുൻ ശ്രമിച്ചത്. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി മോഷണ കേസുകളുമുണ്ട്. തമിഴ്‌നാട്ടിൽ മാല പിടിച്ചുപറിച്ച കേസിൽ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയുമാണ് ഇയാൾ.

Read Also  :  പുതിയ പ്രീമിയം ഐഫോണ്‍ സീരീസിൽ മാറ്റങ്ങളുമായി ആപ്പിള്‍

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ നിർദേശപ്രകാരം പള്ളിക്കൽ സി.ഐ ശ്രീജിത്തും സംഘവുമാണ് ഇയാളെ പിടികൂടിയത്. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. പ്രതി ഉൾപ്പെട്ടിട്ടുള്ള മറ്റ് കേസുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button