Latest NewsNewsSaudi ArabiaInternationalGulf

ഷവർമ്മയ്ക്ക് മുകളിൽ എലി കയറി: കട പൂട്ടിച്ച് അധികൃതർ

ജിദ്ദ: വിൽപ്പനയ്ക്ക് വെച്ചിരുന്ന ഷവർമ്മക്ക് മുകളിൽ എലി കയറി. സൗദി അറേബ്യയിലാണ് സംഭവം. ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് മാംസം ഭക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അധികൃതർ സ്ഥലത്തെത്തി കട പൂട്ടിച്ചു. ജിദ്ദയിലെ ബഗ്ദാദിയയിലുള്ള കടയാണ് പൂട്ടിച്ചത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കടയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

Read Also: കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ

ജീവനക്കാരൻ കടയിൽ ഇല്ലാതിരുന്ന സമയത്താണു വിൽപനക്കുള്ള ഷവർമ്മയുടെ മുകളിൽ എലി കയറിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: മുംബൈ ബഹുനില കെട്ടിടത്തിലെ തീപ്പിടിത്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button