Latest NewsNewsIndia

കോൺഗ്രസ് പരാജയത്തിന്റെ പടിവാതിൽക്കൽ: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പ്രിയങ്ക, പരിഹസിച്ച് ബി ജെ പി

തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തർ പ്രദേശിലെത്തിയതോടെ ബി ജെ പി ക്യാമ്പുകൾ ആവേശത്തിലാണ്.

നോയിഡ: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ പ്രിയങ്കയെ പരിഹസിച്ച് ബി ജെ പി. പരാജയഭീതി കൊണ്ടാണ് പ്രിയങ്ക പ്രസ്താവന തിരുത്തിയതെന്നും ,കോൺഗ്രസ് പരാജയപ്പെടുമെന്ന് പ്രിയങ്കയ്‌ക്ക് അറിയാമെന്നും ബിജെപി വക്താവ് കേശവ് പ്രസാദ് മൗര്യ പറഞ്ഞു . രാഹുലിന് അമേഠി നഷ്ടമായെന്നും പ്രിയങ്കയ്‌ക്ക് എവിടെനിന്നു മത്സരിക്കണമെന്നും പോലും അറിയില്ലെന്നും അത് കൊണ്ടാണ് പ്രിയങ്ക തന്റെ പ്രസ്താവന തിരുത്തിയതെന്നും അദ്ദേഹം പരിഹസിച്ചു .

യുപി കോണ്‍ഗ്രസില്‍ തന്‍റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക മാധ്യമ പ്രവർത്തകരോട് ചോദിച്ചിരുന്നു .യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുള്ള പ്രിയങ്കയുടെ പ്രഖ്യാപനമാണിതെന്ന വാർത്തകൾ വന്നതോടെ വിശദീകരണവുമായി പ്രിയങ്ക രംഗത്ത് വന്നിരുന്നു .

Read Also: സമൂഹത്തില്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് മാരിറ്റല്‍ റേപ്പ് : രാഹുല്‍ ഗാന്ധി

തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും, മാധ്യമ പ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ നൽകിയ മറുപടിയായിരുന്നു അതെന്നുമായിരുന്നു വിശദീകരണം. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തർ പ്രദേശിലെത്തിയതോടെ ബി ജെ പി ക്യാമ്പുകൾ ആവേശത്തിലാണ്. കൈരാനയിലെത്തിയ അമിത് ഷാ ‘ഡോർ -ടു -ഡോർ ‘ പ്രചാരണത്തിൽ പങ്കാളിയായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button