Latest NewsNewsInternational

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

ഡാളസ്: ബൈഡന്‍ ഭരണകൂടം അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതില്‍ തികഞ്ഞ പരാജയമെന്ന് റിപ്പോര്‍ട്ട്.

Read Also : റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന ഗ്യാസിന്റെ വില ഗ്യാലന് 2 ഡോളര്‍ ആയിരുന്നു. ഇപ്പോഴത് ഗ്യാലന് മൂന്നു ഡോളറിനു മുകളില്‍ എത്തി നില്‍ക്കുന്നു. മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന സാധാരണ ജനങ്ങളെ സംബന്ധിച്ചു കുതിച്ചുയരുന്ന ഗ്യാസിന്റെ വിലയ്ക്കൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ സ്റ്റോറുകളിലും, മലയാളി കടകളിലും ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഒരു കണ്ടെയ്നര്‍ ഡാളസില്‍ എത്തണമെങ്കില്‍ 3000 ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15,000 ഡോളറാണ് നല്‍കേണ്ടി വരുന്നതെന്ന് കടയുടമകള്‍ പറയുന്നു.

25 ഡോളറിന് താഴെ ലഭിച്ചിരുന്ന 30 പൗണ്ട് കറിക്ക് ഉപയോഗിക്കുന്ന ഓയിലിന് 50നും അറുപതിനുമാണ് ഇപ്പോള്‍ വില്‍പന നടത്തുന്നത്. അതുപോലെ ഒരു മാസം മുമ്പ് വരെ 50 സെന്റിന് ലഭിച്ചിരുന്ന ഒരു പൗണ്ടു സവോളയുടെ വില ഒന്നര ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു. ഒരു ഡോളറിന് ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില പൗണ്ടിന് 4 ഡോളറിന് മുകളിലാണ്. ഇഞ്ചി, മുളക് എന്നിവയ്ക്കും 200 ശതമാനത്തിലേറെ വില വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button