Latest NewsCricketNewsSports

ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരം: കോഹ്ലിക്കൊപ്പം രാഹുലും

ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമെന്ന റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്കൊപ്പം കെഎൽ രാഹുൽ. ഐപിഎൽ 15ാം സീസണിലെ പുതിയ ടീമായ ലക്‌നൗവാണ് രാഹുലിനെ 17 കോടി രൂപക്ക് സ്വന്തമാക്കിയത്. 2018 ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് കോഹ്‍ലിയെ ടീമിൽ നിലനിർത്തിയത് 17 കോടിക്കാണ്. ഇതായിരുന്നു ഇതുവരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലത്തുക.

2013 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഐപിഎൽ കരിയർ ആരംഭിച്ച രാഹുൽ സൺറൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബ് കിങ്സിനും വേണ്ടി കളിച്ചിട്ടുണ്ട്. കെഎൽ രാഹുലിന് പുറമെ ആസ്‌ട്രേലിയൻ ഓൾറൗണ്ടറായ മാർക്കസ് സ്‌റ്റോയ്‌നിസിനെയും ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയിയേയും ലക്‌നൗ ടീമിലെത്തിച്ചു.

Read Also:- അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾക്ക് നേന്ത്രപ്പഴം..

സ്‌റ്റോയ്‌നിസിന് 9.2 കോടി രൂപയും ബിഷ്‌ണോയ്ക്ക് 4 കോടി രൂപയുമാണ് പ്രതിഫലത്തുക. മൂന്നു താരങ്ങളെ വൻതുകക്ക് സ്വന്തമാക്കിയതോടെ അടുത്ത മാസം നടക്കുന്ന താരലേലത്തിൽ ചെലവഴിക്കാൻ 58 കോടി രൂപയാണ് ലക്‌നൗവിന്റെ കൈവശമുള്ളത്. കെഎൽ രാഹുലാണ് ലക്‌നൗ ടീമിന്റെ ക്യാപ്‌റ്റന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button