KeralaNattuvarthaLatest NewsNews

മദ്യപിക്കുന്നതിനിടയിൽ വഴക്ക് മൂത്തു, ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്

ഇടുക്കി: മദ്യപിക്കുന്നതിനിടയിൽ വച്ചുണ്ടായ വഴക്കിനെ തുടർന്ന് ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്. കാഞ്ഞാറിനു സമീപം പൂച്ചപ്രയിലാണ് സംഭവം. പൂച്ചപ്ര കല്ലംപ്ലാക്കല്‍ സനല്‍ ആണ് കൊല്ലപ്പെട്ടത്.

Also Read:മൂന്ന് വീടുകൾ അ​ഗ്നിക്കിരയാക്കി, ഒരു ക്ഷേത്രം തക‍ർത്തു: രണ്ട് ദിവസത്തിനുള്ളിൽ ആറ് കുറ്റകൃത്യങ്ങൽ ചെയ്ത് കൊടുംകുറ്റവാളി

ഇന്നലെ രാത്രി എട്ട് മണിയോടെ അരുണിന്‍റെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. അരുണ്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ വച്ച്‌ ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. എന്നാൽ ഇന്നലെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അരുണ്‍ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.

അതേസമയം, ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി നോക്കിയപ്പോള്‍ സനല്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ചേർന്ന് സുഹൃത്ത് ചേലപ്ലാക്കല്‍ അരുണിനെ തടഞ്ഞ് വച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button