KozhikodeKeralaNattuvarthaLatest NewsNews

വി​ദേ​ശ​ത്തു​നി​ന്ന് ക​ട​ത്തി​യ സ്വ​ര്‍ണം വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​വെച്ച് ​ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം

കൊ​ണ്ടോ​ട്ടി: വി​ദേ​ശ​ത്തു​നി​ന്ന് ക​ട​ത്തി​യ സ്വ​ര്‍ണം യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​വെച്ച് ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം. വി​മാ​ന​ത്താ​വ​ള ടെ​ര്‍മി​ന​ലി​ന് മു​ന്നി​ല്‍ വെ​ച്ച്‌ സ്വ​ര്‍ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ക​രി​പ്പൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. കൈ​ത​പ്പൊ​യി​ല്‍ വെ​ള്ളം​കു​ന്നു​മ്മേ​ല്‍ റ​ഫീ​ഖ് (34), കൊ​ടു​വ​ള്ളി അ​ക്ക​ര ക​ര​മ്മേ​ല്‍ നി​സാ​ര്‍ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച 2.30ന് ​എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ തി​രൂ​ര്‍ നി​റ​മ​രു​തൂ​ര്‍ സ്വ​ദേ​ശി ചു​ള്ളി​യി​ല്‍ ഷ​ക്കീ​ബാ​ണ്​ (32) സ്വ​ര്‍ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. ഒ​രു​കി​ലോ സ്വ​ര്‍ണ​മി​ശ്രി​തം നാ​ല്​ കാ​പ്സ്യൂ​ളു​ക​ളാ​യി ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത്. ക​സ്റ്റം​സി​നെ വെ​ട്ടി​ച്ച്‌ സ്വ​ര്‍ണ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് പാ​ര്‍ക്കി​ങ് മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ആ​റം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യും യാ​ത്ര​ക്കാ​ര്‍ക്കു​ള്ള സ​ഹാ​യ കേ​ന്ദ്ര​ത്തി​ലെ പോ​ലീ​സ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം, ചാറ്റ്‌റൂം ആരംഭിച്ചത് 18 വയസുകാരൻ:മലയാളിക്കെതിരെ അന്വേഷണം

സം​ഘ​ത്തി​ലെ നാ​ലു​പേ​ര്‍ പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ടി​യി​ലാ​യ ര​ണ്ട് പേ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ല​ക്ഷം രൂ​പ​യും ര​ണ്ട്​ മൊ​ബൈ​ല്‍ ഫോ​ണും കാ​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. യു​വാ​വ് കൊ​ണ്ടു​വ​ന്ന ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് പോലീസ് വ്യക്തമാക്കി. സ്വ​ര്‍ണം ക​ട​ത്തി​യ ഷ​ക്കീ​ബി​നെ ക​സ്റ്റം​സി​ല്‍ ഏ​ല്‍പി​ച്ച്‌​ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തുമെന്നും അ​റ​സ്റ്റി​ലാ​യ റ​ഫീ​ഖ്, നി​സാ​ര്‍ എ​ന്നി​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button