COVID 19KozhikodeKeralaNattuvarthaLatest NewsNews

മന്ത്രി എകെ ശശീന്ദ്രന് കോവിഡ്: മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അദ്ദേഹത്തെ ഗവ മെഡിക്കൽ കോളജിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയുർവേദ ചികിത്സയിലായിരുന്ന മന്ത്രി തിങ്കളാഴ്ച അവിടെനിന്ന് ഡിസ്ചാർജ് ചെയ്ത് അടുത്ത ദിവസം ഡൽഹിക്കു പോകാനിരുന്നതാണ്.

അതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ചികിത്സാ സ്ഥലത്തെത്തി കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ മന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button