Latest News

‘കശ്മീരി യുവാക്കളെ തൊഴിൽരഹിതരായി നിലനിർത്താൻ പ്രതിപക്ഷത്തിന്റെ ഗൂഢാലോചന’ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി: കശ്മീരി യുവാക്കളെ തൊഴിൽരഹിതരായി നിലനിർത്താൻ പ്രതിപക്ഷം ഗൂഢാലോചന നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സദ്ഭരണ സൂചിക അവതരണവുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജമ്മു കശ്മീരിലെ വ്യവസായങ്ങളും ടൂറിസം മേഖലയിൽ പരസ്പരം ആശ്രയിച്ചാണിരിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്കനുസരിച്ചാണ് അവിടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. എന്നാൽ, വിനോദസഞ്ചാരികളോട് കശ്മീർ സന്ദർശിക്കരുത് എന്നാണ് പ്രതിപക്ഷം ആഹ്വാനം ചെയ്യുന്നത്’ കോൺഫറൻസിനിടെ അമിത് ഷാ ചൂണ്ടിക്കാട്ടി.

87 എംഎൽഎമാരും, ആറ് എംപിമാരും, മൂന്ന് കുടുംബങ്ങളും കശ്മീരിലെ അധികാരം കൈവശം വച്ചിരിക്കുകയായിരുന്നു. എന്നാലിന്ന്, ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രാതിനിധ്യം വഹിച്ചു കൊണ്ട് നിരവധി പേർ ജമ്മു കശ്മീരിലെ പദവികൾ അലങ്കരിക്കുന്നുവെന്നും ഷാ വ്യക്തമാക്കി. അധികാരം നഷ്ടപ്പെട്ടതിൽ, പ്രമുഖ കുടുംബങ്ങളെല്ലാം അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button