KeralaNattuvarthaNews

15 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി : 15 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Also Read : കറവക്കാരീ.. നമുക്ക് അല്പം പാൽ കറന്നാലോ, ഈ ആഭാസം പറയുന്നവരുടെ മുഖച്ചിത്രം സഖാവിന്റേതാണ്: മുഖ്യമന്ത്രിയോട് അരിത ബാബു

പെൺകുട്ടിയെ കാണാതെയായപ്പോൾ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ കമ്പംമെട്ട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പോലീസ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button