Latest NewsNewsGulfOman

പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വ്യാജപ്രചാരണം നടത്തി തട്ടിപ്പ്: ആറു പ്രവാസികളെ അറസ്റ്റ് ചെയ്ത് ഒമാൻ പോലീസ്

മസ്‌കത്ത്: ഒമാനിൽ ആറു വിദേശികൾ അറസ്റ്റിൽ. പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വ്യാജപ്രചാരണം നടത്തി തട്ടിപ്പ് നടത്തിയവരാണ് അറസ്റ്റിലായത്. ഒമാൻ പോലീസാണ് ഇവരെ പിടികൂടിയത്. ആഫ്രിക്കൻ പൗരത്വമുള്ള ആറ് വിദേശികളെയാണ് അറസ്റ്റിലായതെന്ന് മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് അറിയിച്ചു. പണം ഇരട്ടിപ്പിച്ചു നൽകുമെന്ന് ഇരകൾക്ക് വ്യാജ വാഗ്ദാനം നൽകി നിരവധിയാൾക്കാരെ കബളിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

Read Also: പ്രവാസിയുടെ ഭാര്യയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി : പൊലീസ് അന്വേഷണം ആരംഭിച്ചു

തട്ടിപ്പിന് സംഘം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, വിവിധ അന്താരാഷ്ട്ര കറൻസികളിൽ, ഇരകളിൽ നിന്ന് അവർ തട്ടിയെടുത്ത സ്വർണ ഉരുപ്പിടികൾ തുടങ്ങിയ ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Read Also: യുഎഇയിൽ ഡ്രോണുകളുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം: അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button