Latest NewsUAENewsInternationalGulf

യുഎഇയിൽ ഡ്രോണുകളുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം: അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

അബുദാബി: രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം പറക്കൽ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്കും നിരോധനം ബാധകമാണ്.

Read Also: സംസ്ഥാനത്ത് കൊവിഡ് മരണം കുതിച്ചുയരുന്നു : ഓക്‌സിജന്റെ സഹായം ആവശ്യമുള്ളവരുടെ എണ്ണം 91 ശതമാനം വര്‍ദ്ധിച്ചു

എയർ, സെയിൽ സ്‌പോട്ടുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകൾ, ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

പൊതുസമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതമല്ലാത്ത ദുഷ്പ്രവണതകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ എന്നിവർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read Also: 2021-ൽ ബഹ്റൈനിൽ മരിച്ചത് 500 ഇന്ത്യൻ പ്രവാസികൾ: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണസംഖ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button