Latest NewsInternational

സുഡാനിലെ സ്ത്രീസംരക്ഷണ പ്രവർത്തക അമീറ ഉസ്മാനെ അറസ്റ്റ് ചെയ്തു: വെളിപ്പെടുത്തലുമായി സഹോദരി

ന്യൂഡൽഹി: സുഡാനിലെ വനിതാ വിമോചക പ്രവർത്തക അമീറ ഉസ്മാനെ അറസ്റ്റ് ചെയ്തുവെന്ന് സഹോദരി അമാനി ഉസ്മാൻ. കഴിഞ്ഞ ഒക്ടോബറിൽ സുഡാനിലെ ഭരണം സൈന്യം ഏറ്റെടുത്തതിനു ശേഷം ജനാധിപത്യ അനുകൂല വ്യക്തികളെയും സാമൂഹ്യ പ്രവർത്തകരെയും അറസ്റ്റ് ചെയ്യുമെന്ന് പ്രചാരണം നടത്തിയിരുന്നു. ഇതിലൂടെ, രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കുറയ്ക്കാനാണ്
സൈന്യം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് അമീറയെ അറസ്റ്റ് ചെയ്തതെന്ന് സുഡാനിലെ യു.എൻ മിഷൻ ട്വീറ്റ് ചെയ്തു. എന്നാൽ, ഈ വിഷയത്തോട് സുഡാനിലെ ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിവിലിയൻ വസ്ത്രം ധരിച്ച മുഖംമൂടിയണിഞ്ഞ പതിനഞ്ചോളം ആയുധധാരികളാണ് അമീറയെ തട്ടിക്കൊണ്ടു പോയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2002-ൽ സുഡാനീസ് ഭരണകൂടം പാന്റ്സ് ധരിച്ചതിന് അമീറയെ കൊണ്ട് പിഴ അടപ്പിച്ചിരുന്നു. ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിച്ചതിന് 2013ലും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019-ൽ, പ്രസിഡന്റ് ഒമർ അൽ ബഷീറിനെ ഭരണത്തിൽ നിന്നും താഴെ ഇറക്കുന്നതിന് പ്രധാന പങ്കുവഹിച്ചത് അമീറയാണ്. ബഷീറിന്റെ ഭരണകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ അമീറ നിരവധി പ്രചാരണങ്ങൾ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button