Latest NewsNewsIndia

മാസ്‌ക് ധരിക്കാന്‍ പറഞ്ഞ പൊലീസുകാരിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു: യുവാവ് അറസ്റ്റിൽ

ചണ്ഡീഗഡ്: മാസ്‌ക് ധരിക്കാതിരുന്നതിന് പിഴ ചുമത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. കുപിതനായ യുവാവ് പോലീസുകാരിയുടെ കൈയില്‍ ഇരുന്ന ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് നിലത്തെറിഞ്ഞ് നശിപ്പിച്ചു. എന്നിട്ടും നിലപാടില്‍ നിന്ന് മാറാതിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ മുന്നില്‍ വച്ച് കത്രിക ഉപയോഗിച്ച് യുവാവ് സ്വയം കുത്തി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചണ്ഡീഗഡില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ പരിശോധന തുടരുന്നതിനിടെയാണ് യുവാവ് മാസ്‌ക് ധരിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പിഴ ചുമത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

Read Also  :  സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു

മാസ്‌ക് ധരിക്കാനും പിഴ അടയ്ക്കാനും വിക്രാന്ത് ജോഷിയോട് പോലീസുകാരി ആവശ്യപ്പെട്ടു. ഇതുകേട്ട യുവാവ് കുപിതനാകുകയും ഒച്ചയെടുക്കുകയും ചെയ്യുകയായിരുന്നു. യുവാവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കൈയിലിരുന്ന ഫോണ്‍ തട്ടിപ്പറിച്ചു. തുടര്‍ന്ന് നിലത്തേയ്ക്ക് എറിഞ്ഞ് നശിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ പിഴ ചുമത്തുന്നതില്‍ നിന്ന് പിന്മാറാന്‍ പോലീസ് ഉദ്യോഗസ്ഥ തയ്യാറായില്ല. എന്നാൽ സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments


Back to top button