Latest NewsUAENewsInternationalGulf

ശക്തമായ തിരിച്ചടി: യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു

അബുദാബി: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച പുലർച്ചെ യെമൻ സമയം 4.10 നായിരുന്നു യുഎഇ തിരിച്ചടി നടത്തിയത്. എഫ് 16 യുദ്ധ വിമാനമുപയോഗിച്ചായിരുന്നു യുഎഇ സൈന്യം തിരിച്ചടിച്ചത്.

Read Also: ഉമ്മയെ പോലീസിന്റെ മുന്നിലേക്ക് വിട്ട് കാറിൽ ഇരുന്ന് വീഡിയോ എടുത്ത ഊത്ത് കോൺഗ്രസുകാരന്റെ ഓച്ചിറ നാടകം: കെ ടി ജലീൽ

യുഎഇ പ്രതിരോധ സേന സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്രമണം നടത്തിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. യുഎഇയിലേക്ക് ഹൂതികൾ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇവ തകർത്തിരുന്നു. അബുദാബിയുടെ നേർക്ക് തൊടുത്ത മിസൈലുകളാണ് തകർന്നുവീണത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിൽ നിന്ന് കണ്ടെത്തി. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

Read Also: വ്യവസായിയിൽ നിന്നും ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഹമാസിന്റെ വാലറ്റുകളിൽ നിക്ഷേപിച്ച വൻ സംഘത്തെ ദില്ലി പോലീസ് കീഴടക്കി

shortlink

Related Articles

Post Your Comments


Back to top button