Latest NewsInternational

റഷ്യൻ ആക്രമണ ഭീതി : ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരോട് മടങ്ങിവരാൻ നിർദ്ദേശിച്ച് യു.എസ്

വാഷിംഗ്ടൺ: ഉക്രെയ്‌നിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളോട് തിരിച്ചുവരാൻ നിർദ്ദേശിച്ച് യു.എസ്. അടിയന്തിര ജോലികൾക്കായുളളവർ മാത്രം ഉക്രെയ്‌നിൽ തുടർന്നാൽ മതിയെന്ന് യു.എസ് അറിയിച്ചു. റഷ്യൻ സൈന്യത്തിന് ആക്രമണം ഉണ്ടാകുമെന്ന ഭീതിയെ തുടർന്നാണ് യു.എസ് ഈ നിലപാട് എടുത്തിരിക്കുന്നത്.

ഉക്രൈനിൽ ഏത് നിമിഷവും റഷ്യൻ അധിനിവേശം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഒരു യുദ്ധമുണ്ടായാൽ, അടിയന്തരമായി ഒഴിപ്പിക്കാൻ രാജ്യത്തിന് സാധിക്കില്ലെന്ന് യു.എസ് വ്യക്തമാക്കുന്നു. ഉക്രെയ്‌നിലേക്ക്‌ പോകുന്ന യു.എസ് പൗരൻമാർക്ക് സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അധിനിവേശ സാധ്യതകൾ റഷ്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, അതിർത്തിയിലെ സേനാവിന്യാസം മറിച്ചുളള സൂചനയാണ് നൽകുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടാങ്കുകളും മിസൈലുകളും ഉൾപ്പെടെ വൻ ആയുധങ്ങളാണ് ഉക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിരിക്കുന്നത്. റഷ്യയുടെ ആക്രമണം ഉണ്ടാകുന്നതിന് മുൻപ് പരമാവധി പൗരൻമാരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനുള്ള തീരുമാനമാണ് അമേരിക്ക എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button