KeralaLatest NewsNews

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 26 ന് രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എൻ.സി.സി യുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും.

Read Also: 9 വർഷം മുമ്പ് തീപ്പൊളളലേറ്റ് മരിച്ചതാണ് ഞാൻ: പുനർജന്മമെന്ന് അവകാശപ്പെട്ട് നാല് വയസുകാരി, അമ്പരന്ന് നാട്ടുകാർ

തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

Read Also: കൂടെ നടന്ന് എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഗജഫ്രോഡാണ് ‘ക്ലിപ്പ് റിലീസര്‍ സംവിധായകന്‍’: സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button