COVID 19KeralaLatest NewsNews

ഒമിക്രോൺ മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടാൻ പ്രത്യേക ഓൺലൈൻ ക്യാമ്പയിൻ അവതരിപ്പിച്ച് ആരോഗ്യ വകുപ്പ്

ജനുവരി 26 ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ പൊതുജനങ്ങൾക്ക് യൂട്യൂബിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും ക്യാമ്പയിനിൽ പങ്കെടുക്കാം.

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിനായി ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ അവതരിപ്പിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ബാധിതരുടെ ഗൃഹപരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ചികിത്സ സംവിധാനങ്ങൾ എന്നിവയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

Also read: പ്രണയം കാമുകന്‍ ഭര്‍ത്താവിനെ അറിയിച്ചു: യുവതി ജീവനൊടുക്കിയതിനെ തുടർന്ന് കാമുകൻ പിടിയിലായ സംഭവത്തിൽ ട്വിസ്റ്റ്

എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഓൺലൈൻ വഴിയാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 26 ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ പൊതുജനങ്ങൾക്ക് യൂട്യൂബിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും ക്യാമ്പയിനിൽ പങ്കെടുക്കാം. ‘കേരള ഹെൽത്ത് ഓൺലൈൻ ട്രെയിനിങ്’ എന്ന യൂട്യൂബ് ചാനൽ വഴി പൊതുജനങ്ങൾക്ക് ക്യാമ്പയിനിൽ പങ്കുചേരാം.

വയോജന സംരക്ഷണം – പരിചരണം, ഗൃഹപരിചരണം, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ആരോഗ്യ വകുപ്പ് അവബോധ പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിൽ വിവിധ വിഷയങ്ങളിലായി വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ എടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button