KollamAlappuzhaNattuvarthaLatest NewsKeralaNews

മുടി വെട്ടാൻ പോയപ്പോൾ സംഘി ബാർബർ തൊപ്പി മാറ്റാതെ മുടി വെട്ടാൻ പറ്റില്ലെന്ന് പറഞ്ഞു: അഫ്സലിനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഓച്ചിറ എ എസ് ഐ വിനോദുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതിക്കാരനായ അഫ്സൽ മനിയിലിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്ത്. അഫ്സൽ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയായിരുന്നെന്നും, കോവിഡ് പ്രോട്ടോകോൾ ലംഘനത്തെ ചോദ്യം ചെയ്യുക മാത്രമാണ് വിനോദ് ചെയ്തതെന്നും സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഇതേ വിഷയത്തിൽ തന്നെ ട്രോളുകളും നിറയുന്നത്.

Also Read:ലോകായുക്തക്ക് പൂട്ടിടാൻ സർക്കാരിന്റെ നിയമനിർമ്മാണം: ഓർഡിനൻസ് ഗവർണറുടെ പരിഗണനയിൽ

മുടി വെട്ടാൻ പോയ അഫ്സലിനോട് സംഘി ബാർബർ ഷോപ്പുകാരൻ തൊപ്പി അഴിക്കാതെ മുടി വെട്ടാൻ കഴിയില്ല എന്ന് പറഞ്ഞെന്നും, അപ്പോൾ ഉമ്മ ചോദിച്ചു കുറിയിട്ടവരുടെ മുടി നീ വെട്ടുന്നുണ്ടല്ലോ, എന്റെ മോൻ തലയിൽ തൊപ്പി വച്ചതാണോ നിന്റെ പ്രശ്നം, എന്നു തുടങ്ങുന്ന ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, അഫ്സൽ മനിയിലിനെതിരെ കെ ടി ജലീലും, മുകേഷുമടക്കം മറ്റു പല പ്രമുഖ നേതാക്കളും രംഗത്തെത്തിയിരുന്നു. ഓച്ചിറ ഇമാമടക്കം ഇതേ പ്രശ്നത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അവരും വിമർശിച്ചത് അഫ്സലിനെയും കുടുംബത്തേയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button