KeralaLatest NewsNews

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപ്പനയ്‌ക്കെതിരെ കർശന നടപടി

തിരുവനന്തപുരം: ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കും. ഡ്രഗ്‌സ് കൺട്രോളറാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയായി : 20 കാരി നേരിട്ടത് അതിക്രൂര പീഡനം

പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. മരുന്നുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പൊതുജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Read Also: കൂടെ നടന്ന് എന്ത് നെറികെട്ട പണിയും കാണിക്കാന്‍ മടിയില്ലാത്ത ഗജഫ്രോഡാണ് ‘ക്ലിപ്പ് റിലീസര്‍ സംവിധായകന്‍’: സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button