Latest NewsNewsLife Style

ചർമ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാൻ തക്കാളി ഫേസ് പാക്കുകള്‍

ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി എന്ന വിശിഷ്ട വിഭവം എത്രമാത്രം മികച്ചതാണെന്ന കാര്യം അറിയാമോ? വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയില്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉള്ള പ്രത്യേക സവിശേഷതകള്‍ ധാരാളമുണ്ട്.

ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ഇത് ചര്‍മ്മത്തിന്റെ മങ്ങിയ നിറത്തെ പുനഃസ്ഥാപിച്ചുകൊണ്ട് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതില്‍ സഹായിക്കുന്നു. ശരീര ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റായ ലൈക്കോപീനും തക്കാളിയില്‍ ധാരാളാമായി അടങ്ങിയിട്ടുണ്ട്.

തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചർമ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. മുഖസൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം.

➤ തക്കാളി നീരും അതിലേക്ക് വെള്ളരിക്ക നീരും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. മുഖത്തെ എണ്ണമയം മാറാന്‍ സഹായിക്കും.

➤ രണ്ട് ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Read Also:- ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്മൃതി മന്ദാനയ്ക്ക്

➤ തക്കാളി നീരും കാപ്പി പൊടിയും നാരാങ്ങനീരും ചേര്‍ത്ത് മുഖത്തിടുക. ഇത് മുഖക്കുരുവിന്റെ പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

➤ തക്കാളി നീരില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നല്ല പോലെ മിക്‌സ് ചെയ്ത ശേഷം മുഖത്തിടുക. 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചര്‍മം മൃദുവാകാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button