Latest NewsUAENewsInternationalGulf

എക്‌സ്‌പോ വേദിയിലെ മൊറോക്കോ പവലിയൻ സന്ദർശിച്ച് യുഎഇ ആഭ്യന്തര വകുപ്പ് മന്ത്രി

ദുബായ്: എക്സ്പോ വേദിയിലെ മൊറോക്കോ പവലിയൻ സന്ദർശിച്ച് യുഎഇ ആഭ്യന്തര വകുപ്പ് മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ. ‘ഭാവി പൈതൃകം – പ്രചോദനദായകമായ ഉത്പത്തിയിൽ നിന്ന് സുസ്ഥിരമായ വികസനത്തിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് മൊറോക്കോ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. താരീഖ് വ്യൂലാലുവാണ് പവലിയൻ രൂപകൽപന ചെയ്തത്.

Read Also: തെളിവ് കൊടുത്തിട്ടും പിന്നെയും ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ: ഹക്കിം

നിപുണത, അവസരങ്ങൾ, പ്രചോദനം എന്നിവയാൽ സമ്പന്നമായ മൊറോക്കോ എന്ന രാജ്യത്തെ പ്രതിഫലിപ്പിക്കാൻ പവലിയന് കഴിഞ്ഞിട്ടുണ്ട്. മൊറോക്കോയുടെ ചരിത്രമുറങ്ങുന്ന പ്രാചീന തെരുവുകളെയും, അവയുടെ മുഖപ്പുകളെയും പവലിയൻ പ്രതിഫലിപ്പിക്കുന്നുണ്ട്.

Read Also: ലോകായുക്ത വിചാരിച്ചാല്‍ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ കഴിയും, സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ: കോടിയേരി

shortlink

Related Articles

Post Your Comments


Back to top button