KeralaCinemaMollywoodLatest NewsNewsEntertainment

ബാലചന്ദ്ര കുമാർ വിവാഹം മുടക്കിയും ആൾക്കാരെ ബ്ളാക്ക് മെയിൽ ചെയ്തും ജീവിക്കുന്ന ക്ഷുദ്രജീവിയോ?

‘എന്തിനാ ചേട്ടാ വായിൽ തോന്നിയതൊക്കെ പറയുന്നത്’? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്തപ്പോൾ നടൻ ദിലീപ് ചോദിച്ച ചോദ്യമായിരുന്നു ഇത്. ഇതേ ചോദ്യമാണ് ഇന്ന് പലരും സംവിധായകൻ ബാലചന്ദ്ര കുമാറിനോട് ചോദിക്കുന്നത്. ദിലീപിനെതിരെ ‘ഞെട്ടിക്കുന്ന’ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്ര കുമാറിനെയാണ് ദിലീപ് വിരോധികൾ ഇപ്പോൾ പൊക്കിപ്പിടിച്ച് നടക്കുന്നത് എന്ന് പറയേണ്ടി വരും.

‘അഞ്ച് വർഷം മുൻപ് നടിക്ക്‌ നീതി ലഭിക്കാൻ എല്ലാ തെളിവുകളും റെക്കോർഡ് ചെയ്തതാണ്’ എന്നും പറഞ്ഞുകൊണ്ടായിരുന്നു ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശനം. ഇയാളെ ‘സ്ത്രീ സംരക്ഷകനായി’ വാഴ്ത്തിക്കാട്ടുന്നവർ കഴിഞ്ഞ അഞ്ച് വർഷക്കാലം ‘ഈ തെളിവുകൾ’ പുറംലോകം കാണിക്കാതിരുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്ന് ചോദിക്കുന്നില്ല, അവർ ചോദിക്കുകയുമില്ല. ബാലചന്ദ്ര കുമാറിന്റെ അർദ്ധ സഹോദരനായ ചന്ദ്രനും ഇത് തന്നെയാണ് പറയാനുള്ളത്. ‘എവിടെയായിരുന്നു ഇയാൾ ഈ അഞ്ച് വർഷം’? കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കേസിലെ പ്രധാനപ്പെട്ട ‘തെളിവുകൾ’ ഇത്രയും നാൾ ‘മുക്കിയത്’ ഒരു ക്രിമിനൽ കുറ്റമല്ലേ? അങ്ങനെയുള്ള ഒരാളെ നടിക്ക് നീതി കിട്ടാൻ പ്രയത്നിക്കുന്നവരുടെ കൂട്ടത്തിലേക്ക് ചാർത്തുന്നത് എന്തിനാണെന്നാണ് ചന്ദ്രൻ ചോദിക്കുന്നത്.

Also Read:അമിത വണ്ണം കുറയ്ക്കാൻ മുസമ്പി ജ്യൂസ്

ചന്ദ്രന്റേത് വെറുമൊരു ചോദ്യമല്ല. സഹോദരനെതിരെയാണ് അയാൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ അച്ഛന്റെ മൂത്തസഹോദരന്റെ മകനാണ് പി.ആർ ചന്ദ്രൻ. നാട്ടിലെ ഒരുപാട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ആളാണ് ഇന്നത്തെ ബാലചന്ദ്ര കുമാർ എന്ന് ചന്ദ്രൻ പറയുമ്പോൾ, അഴിഞ്ഞുവീഴുന്നത് സംവിധായകന്റെ ‘സ്ത്രീ സംരക്ഷക’ കുപ്പായമാണ്‌. സ്വന്തം സഹോദരന്റെ മകളുടെ വിവാഹം വരെ മുടക്കാൻ ശ്രമിക്കുകയും നാട്ടിലെ സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്ത ആളാണ് നടിക്ക് വേണ്ടി വാദിക്കാൻ വന്നിരിക്കുന്നതെന്നത് തന്നെ അമ്പരപ്പിക്കുന്നുവെന്നും ചന്ദ്രൻ പറയുന്നുണ്ട്.

ഫോട്ടോ മോർഫ് ചെയ്ത് ആൾക്കാരെ പറ്റിക്കുന്ന പണിയാണ് ബാലചന്ദ്രൻ ചെയ്യുന്നതെന്നും ചന്ദ്രൻ വ്യക്തമാക്കുമ്പോൾ അയാൾ നിരത്തിയ തെളിവുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ദിലീപുമായി എല്ലാ ഇടപാടുകളും ഏപ്രിൽ മാസത്തിൽ അവസാനിച്ചുവെന്ന് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞ ബാലചന്ദ്രകുമാർ, അതേ ദിലീപിന്റെ പേരും പറഞ്ഞ് അതിനു ശേഷവും പലരിൽ നിന്നും സിനിമയുടെ പേര് പറഞ്ഞ് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ചന്ദ്രൻ വെളിപ്പെടുത്തുന്നു.

‘ദിലീപുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അയാൾ പലരുടെയും കയ്യിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. ദിലീപിന്റെ വീട്ടിൽ ചെന്ന് ആഹാരം കഴിച്ചിട്ട്, ഉണ്ട ചോറിൽ മണ്ണ് വാരിയിടുന്ന സ്വഭാവം ആണ് അയാൾ കാണിച്ചത്. സാമ്പത്തികം തട്ടാൻ വേണ്ടി എന്ത് എട്ടിന്റെ പണിയും ചെയ്യുന്ന ആളാണ് അയാൾ. സ്വന്തം സഹോദരന്റെ മകളുടെ വിവാഹം മുടക്കിയിട്ട് ആണ് അയാൾ സ്ത്രീസമത്വത്തിനും സുരക്ഷയ്ക്കും വേണ്ടി ചാനലുകളിൽ വന്നിരുന്ന് വാദിക്കുന്നത്. ദിലീപിനെതിരെ അയാൾ പറയുന്ന കാര്യങ്ങൾ ഇത്രയും വർഷം എന്തുകൊണ്ട് മൂടിവെച്ച് എന്ന് ആരും ചിന്തിക്കാത്തത് എന്താണ്?’, ചന്ദ്രൻ ചോദിക്കുന്നു.

ഇതിന്റെ കൂടെ ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യമാണ് ബാലചന്ദ്ര കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ വെളിപ്പെടുത്തൽ. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ശത്രുവായതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ബാലചന്ദ്ര കുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെങ്കിലും താന്‍ ഇതിന് തയ്യാറായില്ല എന്നും ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വാക്കുകളിലെ സത്യസദ്ധത ഹൈക്കോടതിക്ക് വ്യക്തമായിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഅപേക്ഷ പരിഗണിക്കവെ ഹൈക്കോടതി നടത്തിയ നിരീക്ഷണം അക്ഷരാർത്ഥത്തിൽ ബാലചന്ദ്ര കുമാറിനേറ്റ ആദ്യത്തെ അടിയായിരുന്നു.

Also Read:അബോർഷന് ശേഷം സ്ത്രീകൾ സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?: ഉത്തരം ഇതാ

2017 ലാണ് ഗൂഢാലോചന നടത്തിയതായി പറയുന്നതെന്നും അന്ന് ബാലചന്ദ്ര കുമാർ ദിലീപിനൊപ്പമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്ര കുമാറിന്റെ സിനിമയിൽനിന്ന് പിന്മാറിയ ശേഷമല്ലേ ദിലീപിനെതിരെ ആരോപണവുമായി രംഗത്ത് വന്നതെന്നായിരുന്നു ഹൈക്കോടതി സംവിധായകനോട് ചോദിച്ചത്. സംവിധായകന്റെ ആരോപണങ്ങളിലെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.

ദിലീപിൻറെ വീട്ടിൽ വച്ച് ബാലചന്ദ്ര കുമാർ ദിലീപിൻറെ ശബ്ദം റെക്കോർഡ് ചെയ്തെന്ന് പറയപ്പെടുന്ന ടാബ് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല എന്നിരിക്കെ എന്ത് ‘വിശ്വാസ്യത’ ആണ് സംവിധായകന്റെ ആരോപണങ്ങൾക്കുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. ഏത് കേസിലായാലും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുന്നതുവരെ ആരെയെങ്കിലും മുൻവിധിയോടെ വേട്ടയാടുന്നത് കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടുന്നതിനേവരെ പ്രതികൂലമായി ബാധിക്കുമെന്നത് യാഥാർഥ്യം. ബാലചന്ദ്ര കുമാറിന്റെ ലക്ഷ്യം ദിലീപ് ആണെന്ന് അടിവരയിടുന്ന വെളിപ്പെടുത്തലുകളാണ് അയാൾക്കെതിരെ ഇപ്പോൾ ഉയർന്നു വരുന്നത്. അയാളുടെ സഹോദരൻ ചന്ദ്രൻ ഒരു ഉദാഹരണം മാത്രം.

shortlink

Related Articles

Post Your Comments


Back to top button