PalakkadKeralaNattuvarthaLatest NewsNews

‘ഉമ്മൻ ചാണ്ടിക്കുള്ള 10 ലക്ഷം കൊടുക്കാതിരിക്കാൻ നമുക്ക് കോടതിയും കൂടി അങ്ങ് നിരോധിച്ചാലോ സഹാവേ?’: ശ്രീജിത്ത് പണിക്കർ

പാലക്കാട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി യുക്തി സഹമല്ലെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.

നേരത്തെ ലോകായുക്തയുടെ അധികാരത്തിൽ കൈകടത്തുന്നതിനായി മന്ത്രിസഭ ഓർഡിനൻസ് പാസാക്കിയിരുന്നു. ഈ സംഭവങ്ങളെ കൂട്ടിച്ചേർത്താണ് ശ്രീജിത്തിന്റെ പരിഹാസം.

‘ഉമ്മൻ ചാണ്ടിക്കുള്ള 10 ലക്ഷം കൊടുക്കാതിരിക്കാൻ നമുക്ക് കോടതിയും കൂടി അങ്ങ് നിരോധിച്ചാലോ സഹാവേ?’ എന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button