Latest NewsIndia

റിപ്പബ്ലിക് ദിന പരേഡ് : എന്താണ്, എന്തിനാണ്

ഇന്ത്യ ഇന്ന് എഴുപത്തിമൂന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ടാബ്ലോകൾക്കൊപ്പം 3 സായുധ സേനകളുടെയും അർധസൈനിക വിഭാഗങ്ങളുടെയും പരേഡുകൾ കൂടി ഗ്രൗണ്ടിൽ അരങ്ങേറും.

1950-ലാണ് ഇന്ത്യ റിപ്പബ്ലിക് ആയതെങ്കിലും, അഞ്ചു വർഷം കഴിഞ്ഞ് 1955-ലാണ് ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്. ഇന്ത്യൻ കരസേന വ്യോമസേന നാവിക സേന എന്നിവർ, അവരുടെ സർവസൈന്യാധിപനായി രാഷ്ട്രപതിക്ക് മുൻപിൽ നടത്തുന്ന പരേഡ് യഥാർത്ഥത്തിൽ ഒരു സന്ദേശമാണ്.’ഇതാ ഈ നിമിഷം ഞങ്ങൾ യുദ്ധ സജ്ജരാണ്’ എന്നതാണ് ഈ പരേഡ് അർത്ഥമാക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് ഒരു മാസം മുൻപ് പരേഡ് പരിശീലനം ആരംഭിക്കും.

പണ്ട് രാജഭരണ കാലത്ത് തൊട്ട് ഇങ്ങനെയുള്ള പരേഡ് പതിവുണ്ട്. രാജാവിന്റെ ജൻമദിനത്തിൽ, തങ്ങൾക്ക് ലഭിച്ച പുതിയ ആയുധങ്ങളുമായാണ് സൈനികർ ദർശന പരേഡ് നടത്തിയിരുന്നത്. ഇന്നും അത്യന്താധുനിക മിസൈലുകളും ടാങ്കുകളും അടക്കം തങ്ങളുടെ ആയുധങ്ങൾ, രാജ്യത്തെ പ്രഥമ പൗരനായ പ്രസിഡന്റിനു മുന്നിൽ പ്രദർശിപ്പിക്കുന്നത് അതിന്റെ തുടർച്ചയാണ്. അതിനു ശേഷം, അവർ താൽക്കാലികമായി ഉണ്ടാക്കിയ ബാരക്കുകളിലേക്ക് മടങ്ങും. ജനുവരി 29ന് വൈകീട്ട് വിജയ് ചൗക്കിൽ,  സംഗീതസാന്ദ്രമായ ബീറ്റിംഗ് റിട്രീറ്റ് എന്ന നന്ദി പ്രകടനം നടത്തിയാണ് സേനകൾ ഔദ്യോഗികമായി ചടങ്ങുകൾ അവസാനിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button