COVID 19Latest NewsNewsIndia

കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയ്ക്ക് ചികിത്സ നല്‍കിയില്ല: യുവതി റോഡില്‍ പ്രസവിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് പോസിറ്റീവായ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി റോഡിൽ പ്രസവിച്ചു. നാഗർകുർനൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിറിൽ നടന്ന സംഭവത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ യുവതിയെ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകാനും ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്പെൻഡ് ചെയ്തു. ഗർഭിണിയായ യുവതി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി കോവിഡ് പരിശോധന നടത്തുകയായിരുന്നു.

ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ, ​ഇജ്ജാതി നല്ലതൊന്നും വേണ്ട്രാ..’: പരിഹസിച്ച് സന്ദീപാനന്ദ​ഗിരി

പരിശോധനയില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിൽ പോകണമെന്നും ഡോക്ടർ നിർദേശിക്കുകയായിരുന്നു. അല്പസമയത്തിനകം യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡിൽ പ്രസവിക്കുകയായിരുന്നു.

പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button