Latest NewsNewsIndia

ഹോസ്റ്റൽ വാഗ്ദാനം ചെയ്തിടത്ത് ഗോശാല, കൗ ഷെൽട്ടർ പണിയുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമെന്ന് വിദ്യാർത്ഥികൾ

ആയിരകണക്കിന് പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഇതുവരെ വനിതാ ഹോസ്റ്റൽ ആരംഭിച്ചിട്ടില്ല. ഹോസ്റ്റൽ പണിത് നൽകാമെന്ന് ഉറപ്പ് കൊടുത്ത സ്ഥലത്താണ് കോളേജ് ഇപ്പോൾ ഗോശാല നടത്തുന്നത്.

ദില്ലി: ദില്ലി ഹൻസ് രാജ് കോളേജിലെ ഗോശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. ആയിരകണക്കിന് പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഇതുവരെ വനിതാ ഹോസ്റ്റൽ ആരംഭിച്ചിട്ടില്ല. ഹോസ്റ്റൽ പണിത് നൽകാമെന്ന് ഉറപ്പ് കൊടുത്ത സ്ഥലത്താണ് കോളേജ് ഇപ്പോൾ ഗോശാല നടത്തുന്നത്.

Also read: ആലപ്പുഴ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകരെന്ന് സിപിഐഎം

കോളേജ് അടഞ്ഞു കിടന്ന കൊവിഡ് കാലത്താണ് അധികൃതർ ഗോശാല തുടങ്ങിയത്. ഗോശാലക്ക് പുറത്ത് കൗ ഷെൽട്ടർ ആൻഡ് റിസർച്ച് സെന്റർ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ പശുക്കളെ കുറിച്ച് ഗവേഷണം ചെയ്യുന്ന ഒരു വിഭാഗം കോളേജിൽ ഇല്ലാത്ത സാഹചര്യത്തിൽ ക്യാമ്പസിനകത്ത് എന്തിനാണ് ഒരു ഗോശാല എന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. വനിതാ ഹോസ്റ്റൽ വാഗ്ദാനം ചെയ്ത സ്ഥലത്ത് ആ അടിസ്ഥാന ആവശ്യം പരിഗണിക്കാതെ ഗോശാല പണിയുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.

അതേസമയം ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് ഹോസ്റ്റൽ നിർമ്മിക്കാത്തതെന്ന് കോളേജ് അധികൃതർ വാദിക്കുന്നു. അപ്പോഴും ഹോസ്റ്റലിനായി മാറ്റിവെച്ച സ്ഥലത്ത് ഗോശാല നിർമ്മിച്ചതിന് വിശദീകരണം നൽകാൻ അധികൃതർ സന്നദ്ധരല്ല. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് വിദ്യാർഥികൾ ഒപ്പ് ശേഖരണം ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button