COVID 19KeralaLatest NewsNews

കോവിഡ് പ്രതിസന്ധി രൂക്ഷം, സര്‍ക്കാര്‍ ഇടപെടും, പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തും: എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച്‌ ആഴ്ചയില്‍ ഒരുദിവസം മോണിറ്ററിങ്​ നടത്തണമെന്ന് മന്ത്രി പറഞ്ഞു.

Also Read:മിസ്റ്റർ പൃഥിരാജ്, സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന തോന്നൽ വല്ലോം ഉണ്ടോ?: അധ്യാപിക റസീന

‘മുഖ്യമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞ തീരുമാനങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കുന്നു എന്നുറപ്പ് വരുത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച്‌ ആഴ്ചയില്‍ ഒരുദിവസം മോണിറ്ററിങ്​ നടത്തണം. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിനുള്ള എക്‌സ്‌ഗ്രേഷ്യ ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. ഇനിയും അപേക്ഷ നല്‍കാത്തവരുടെ അപേക്ഷകള്‍ ശേഖരിച്ച്‌ അനന്തര നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കുകയും അവയില്‍ തുടര്‍ ഇടപെടലുകള്‍ നടത്തുകയും വേണം’, മന്ത്രി നിർദേശിച്ചു.

‘മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍റൂമും റാപ്പിഡ് റെണ്‍സ്‌പോണ്‍സ് ടീമുകളേയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. അവ ഇതുവരെ സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡുതല ജാഗ്രതാ സമിതികളുടെ യോഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതാണ്’, മന്ത്രി പറഞ്ഞു.

‘സി.എഫ്.എല്‍.ടി.സി, ഡി.ഡി.സികള്‍ നടത്താനുള്ള സംവിധാനങ്ങള്‍ മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണം. ഇത്തരം സംവിധാനങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡുതല ജാഗ്രത സമിതികള്‍ മുഖേന സി.എഫ്.എല്‍.സി.ടി സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം’, മന്ത്രി പറഞ്ഞു.

‘തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന കമ്യൂണിറ്റി കിച്ചനുകള്‍ കോവിഡ് രൂക്ഷത കുറഞ്ഞ കാലയളവില്‍ നിര്‍ത്തലാക്കിയിരുന്നു. ഇപ്പോഴത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കമ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തണം’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button