Latest NewsInternational

‘ഉക്രൈനെ നാറ്റോയിൽ നിന്നും വിലക്കില്ല’: റഷ്യയുടെ ആവശ്യം നിരസിച്ച് അമേരിക്ക

വാഷിങ്​ടൺ: ഉക്രൈനെ നാറ്റോ സഖ്യത്തിൽ നിന്നും വിലക്കണമെന്ന റഷ്യയുടെ ആവശ്യം നിരസിച്ച് അമേരിക്ക. ഉക്രൈൻ പ്രതിസന്ധി അവസാനിപ്പിക്കാൻ റഷ്യ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ, ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. റഷ്യയ്ക്ക് ഇളവ് നൽകില്ലെന്നും പ്രശ്നം പരിഹരിക്കുന്നതിനായി നയതന്ത്ര വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈൻ വിഷയത്തിൽ തങ്ങളുടെ ആശങ്കകൾ റഷ്യ യു.എസുമായി പങ്കുവെച്ചിരുന്നു. ഉക്രൈയ്നും മറ്റു പല രാജ്യങ്ങളും സഖ്യത്തിൽ ചേരാനുള്ള സാധ്യത തള്ളിക്കളയണമെന്ന് റഷ്യ യു.എസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഉക്രൈയ്ന്റെ പരമാധികാരം സംരക്ഷിക്കുക എന്നതിനാണ് യു.എസ് ലക്ഷ്യമിടുന്നതെന്ന് ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. നാറ്റോ പോലുള്ള സുരക്ഷാ സഖ്യങ്ങളിൽ ചേരാനുള്ള ഉക്രൈയ്ന്റെ
അവകാശത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഉക്രൈൻ അതിർത്തിയിൽ റഷ്യ സൈനികരുടെ എണ്ണം വർധിപ്പിച്ചിരുന്നു. അധിനിവേശ സാധ്യതകൾ റഷ്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, അതിർത്തിയിലെ സേനാവിന്യാസം മറിച്ചുളള സൂചനയാണ് നൽകുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടാങ്കുകളും മിസൈലുകളും ഉൾപ്പെടെയാണ് ഉക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button