AlappuzhaKeralaNattuvarthaLatest NewsNews

അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

പഴകുളം പള്ളിക്കൽ ചിറക്കോണിൽ രാജൻ ഷെരീഫ് ആണ് മരിച്ചത്

ചാരുംമൂട് : ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പഴകുളം പള്ളിക്കൽ ചിറക്കോണിൽ രാജൻ ഷെരീഫ് (56) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി കെ.പി. റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിനു സമീപമാണ് അപകടം. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വാഹനം തിരിച്ചറിഞ്ഞത്.

കറ്റാനത്തുള്ള ആശുപത്രിയിൽ നിന്നും സ്കൂട്ടറിൽ പഴകുളത്തേക്ക് വരുമ്പോഴാണ് സംഭവം. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു കിടന്ന ഷെരീഫിനെ ആദ്യം നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേരെ അതിക്രമം നടത്തിയ കേസ് : പ്രതി അറസ്റ്റിൽ

അപകടമുണ്ടാക്കിയ കാറ് നൂറനാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സീനത്ത് മക്കൾ : അൻവർ , അസിം മരുമക്കൾ: ജീന, അൽഫിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button