Latest NewsKeralaNewsCrime

ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത് : മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ

മലപ്പുറം: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് 50 കിലോ കഞ്ചാവ് പിടിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി ഹനീഫ ,മലപ്പുറം പട്ടിപറമ്പ് സ്വദേശി പുത്തൻപീടിയയിൽ ഉസ്മാൻ, തേഞ്ഞിപ്പാലം സ്വദേശി ഹനീഫ  എന്നിവരാണ് പിടിയിലായത്.

Read Also  :  ഉളുപ്പുണ്ടോ സിപിഎമ്മേ: ക്ഷേത്രവളപ്പ് താൻ അലങ്കോലമാക്കിയതായി പരാതിയെന്ന ചാനൽ വാര്‍ത്തക്കെതിരെ പിക ഫിറോസ്

പോലീസിന്റെ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരെ പിടികൂടിയത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. ആംബുലൻസിൽ പരിശോധന കുറവെന്നതിന്റെ മറവിൽ നിരന്തരം ഈ രീതിയിൽ കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button